HOME
DETAILS
MAL
പാടം നികത്തുന്നത് കോണ്‍ഗ്രസ് തടഞ്ഞു
backup
May 24 2017 | 06:05 AM
ഗുരുവായൂര്‍: പൂക്കോട് പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുമ്പോഴും ഭരണപക്ഷത്തിന്റെ ഒത്താശയോടെ വലിയതോതില്‍ നിലം നികത്തുന്നത് തുടരുന്നു.
ചാത്തംകാട് കളത്തില്‍ പ്രദീപിന്റെ ഉടമസ്ഥതയിലുള്ള നിലം നികത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. വില്ലേജ് ഓഫിസര്‍ സ്റ്റോപ്പ്മെമ്മോ കൊടുത്തിട്ടും ഇടവിട്ടദിവസങ്ങളില് നികത്തല്‍ തുടരുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അധികൃതര്‍ മൗനം വെടിഞ്ഞ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് ചാത്തംകാട് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.കെ. മോഹനന്, ധനേഷ്, സുധീര്‍, ചന്ദ്രന്, സണ്ണി, റോമിയോ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."