യമന് തുറമുഖത്ത് സ്ഫോടനം: എട്ട് പേർ കൊല്ലപ്പെട്ടു
സൻആ: യമനിലെ ഹുദൈദ തുറമുഖത്ത് ഇൻഡസ്ട്രിയൽ മേഖലയിൽ നടന്ന സ്ഫോടനത്തിൽ എട്ട് പേർ കൊല്ലപ്പട്ടു. വെള്ളിയാഴ്ച്ച നടന്ന സ്ഫോടനത്തിന് പിന്നിൽ യമനിലെ ഇറാൻ അനുകൂല വിമതരായ ഹൂതി വിഭാഗമാണെന്നാണ് റിപ്പോർട്ടുകൾ. വൃത്തികെട്ട ഭീകരാക്രമണമാണ് ഹൂതികൾ നടത്തിയതെന്ന് യമൻ ഇൻഫർമേഷൻ മന്ത്രി മുഅമ്മർ അൽ ഇർയാനി വ്യക്തമാക്കിയതായി ദേശീയ വാർത്താ ഏജൻസിയായ സബ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഇവിടെ തൊഴിലിലേർപ്പെട്ടവരിൽ ചുരുങ്ങിയത് എട്ടു പേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. അതെ സമയം പത്ത് പേരെങ്കിലും കൊല്ലപ്പെട്ടതായി ആരോഗ്യ പ്രവർത്തകരെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഹുദൈദ കരാറിനെ പിന്തുണയ്ക്കുന്നതിനുള്ള ഐക്യരാഷ്ട്ര മിഷൻ (യുഎൻഎംഎച്ച്എ) സംഭവത്തെ അപലപിച്ചു. സമാധാന കരാർ നില നിർത്താൻ സാധാരണക്കാരെ കൊല്ലുന്നത് അവസാനിപ്പിക്കണണമെന്ന് മിഷൻ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."