HOME
DETAILS

രണ്ടു മാസത്തിനു ശേഷം മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

  
backup
December 04 2020 | 14:12 PM

deadbody-sent-after-2-monthd-from-saudi

       ദമാം: ദമാമിൽ ആത്മഹത്യ ചെയ്ത ഭാസ്‌ക്കരൻ പിള്ളയുടെ മൃതദേഹം രണ്ടു മാസത്തിനു ശേഷം നിയമതടസ്സങ്ങൾ നീക്കി നാട്ടിലെത്തിച്ചു. നവയുഗം സാംസ്ക്കാരിക വേദി ജീവകാരുണ്യവിഭാഗത്തിന്റെ ശ്രമഫലമായാണ് മൃതദേഹം നാട്ടിലെത്തിയ്ക്കാൻ കഴിഞ്ഞത്. കൊല്ലം അഞ്ചൽ അയിലറ സ്വദേശി ഭാസ്കരൻ പിള്ള (48 വയസ്സ്) രണ്ടു മാസങ്ങൾക്ക് മുൻപാണ് ദമാമിലെ സൈഹാത്തിലുള്ള സ്വന്തം മുറിയിൽ വെച്ച് തൂങ്ങി മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളായിരുന്നു ആത്മഹത്യയ്ക്ക് കാരണം.

      തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമം തുടങ്ങി. ചില സാമൂഹ്യപ്രവർത്തകർ ഇടപെട്ടെങ്കിലും, നിയമകുരുക്കുകൾ മൂലം മൃതദേഹം നാട്ടിലെത്തിയ്ക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. പിന്നീട് ഒരാഴ്ച്ച മുമ്പ് ഭാസ്കര പിള്ളയുടെ സുഹൃത്തായ ബാബു അറിയിച്ചതനുസരിച്ച് നവയുഗം രക്ഷാധികാരി ഷാജി കേസ് ഏറ്റെടുക്കുകയായിരുന്നു. ഭാസ്കരപിള്ളയുടെ കുടുംബം മൃതദേഹവുമായി ബന്ധപ്പെട്ട നിയമനടപടികൾക്കായി ഷാജി മതിലകത്തിന്റെ പേരിൽ അനുമതിപത്രം അയച്ചു കൊടുത്തു. നാട്ടിൽ നിന്നും വനംമന്ത്രി കെ.രാജു, സിപിഐ നേതാക്കളായ കെ.ഇ.ഇസ്മായിൽ, സുപാൽ എന്നിവരും ബന്ധപ്പെട്ടിരുന്നു.

     ഷാജി മതിലകം വിവിധ വകുപ്പിലുള്ള സഊദി അധികാരികളുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ സമർപ്പിക്കുകയും നിയമനടപടികൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസവും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് അയക്കുകയുമായിരുന്നു. നാട്ടിൽ മൃതദേഹത്തിന്റെ സാംസ്ക്കാരികചടങ്ങുകൾ പൂർത്തിയാക്കിയതായി ബന്ധുക്കൾ അറിയിച്ചു. ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഭാസ്കരൻ പിള്ളയുടെ കുടുംബം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  2 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  3 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  3 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  3 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  4 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  4 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  4 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  4 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  5 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  5 hours ago