HOME
DETAILS
MAL
ട്രാക്ക് മെയിന്റനന്‍സ്: നാല് ട്രയിനുകള്‍ റദ്ദാക്കി
backup
July 08 2019 | 21:07 PM
തിരുവനന്തപുരം: എറണാകുളം റെയില്‍വേ സ്റ്റേഷനും കുമ്പളം റെയില്‍വേ സ്റ്റേഷനുമിടയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ നാല് ട്രയിനുകള്‍ ഇന്നു മുതല്‍ 14 വരെ പൂര്‍ണമായും റദ്ദാക്കിയതായി സതേണ്‍ റെയില്‍വേ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് അറിയിച്ചു. ട്രയിന്‍ നമ്പര്‍ 56381 എറണാകുളം - കായംകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രയിന്‍ നമ്പര്‍ 56382 കായംകുളം- എറണാകുളം പാസഞ്ചര്‍ (ആലപ്പുഴ വഴി), ട്രയിന്‍ നമ്പര്‍ 66302 കൊല്ലം - എറണാകുളം മെമു (ആലപ്പുഴ വഴി), ട്രയിന്‍ നമ്പര്‍ 66303 എറണാകുളം - കൊല്ലം മെമു (ആലപ്പുഴ വഴി) എന്നീ ട്രയിനുകളാണ് റദ്ദാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."