പാരമ്പര്യങ്ങളെ ജീവിപ്പിക്കാന്‍ ചരിത്ര പഠനം സജീവമാക്കുക-ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ ഹൗസാവി
ദമാം: ഇസ്‌ലാമിക പാരമ്പര്യങ്ങളെയും ചരിത്ര പൈതൃകങ്ങളെയും ജീവിപ്പിക്കാന്‍ ചരിത്ര പഠനവും ഗവേഷണവും സജീവമാക്കണമെന്ന് കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഇസ്‌ലാമിക് സ്റ്റഡീസ് ആന്‍ഡ് ലാങ്ങ്വേജസ് തലവന്‍ ഡോക്ടര്‍ അബ്ദുറഹ്മാന്‍ അല്‍ ഹൗസാവി പറഞ്ഞു.
ലോകത്തെ ചരിത്ര പ്രധാന സംഭവങ്ങളെയും ഭൂപ്രദേശങ്ങളെയും അനുവാചകരിലേക്കെത്തിക്കുന്ന ASAR (Atlas Studies and Antique Research) യൂട്യൂബ് ചാനലിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക ചരിത്രത്തെയും അതുമായി ബന്ധപ്പെട്ട ഭൂപ്രദേശങ്ങളെയും അനാവരണം ചെയ്യുന്ന അറ്റ്‌ലസ് പഠനത്തിന് ഈ കാലത്ത് ഏറെ പ്രാധാന്യം കല്‍പിക്കപ്പെടുന്നു. അറബിയിലും ഇംഗ്ലീഷിലും അവ സുലഭമാണെങ്കിലും മറ്റ് ഭാഷകളില്‍ വേണ്ടത്ര വ്യാപകമല്ല. ഈ വിടവ് നികത്താനുള്ള ആസാര്‍ ടിവിയുടെ ശ്രമങ്ങള്‍ ശ്ലാഖനീയമാണെന്ന് അദ്ധേഹം പറഞ്ഞു. ബഹാഉദ്ദീന്‍ നദ് വി അധ്യക്ഷത വഹിച്ചു. ആസാര്‍ ടി വി ഡയറക്ടര്‍ അബ്ദുറഹ്മാന്‍ അറക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
ചരിത്ര പഠനം ഗവേഷണം ഡൊക്യുമെന്ററി നിര്‍മ്മാണം പുസ്തക പ്രസാധനം തുടങ്ങി ബഹുമുഖ സംരംഭങ്ങ ളടങ്ങുന്ന ആസാറിന്റെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ലോക ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച വ്യക്തികളും സംസകാരങ്ങളും നാഗരികതകളും ആ സാറിന്റെ ഗവേഷണ വിഷയങ്ങളാവും . യൂട്യൂബ് ചാനല്‍ പ്രഖ്യാപിത ലകഷ്യങ്ങളിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്.
അബ്ദുറഹ്മാന്‍ പൂനൂര്‍ , കെ എം ബഷീര്‍ , അബ്ദുല്‍ മജീദ് സി ജി ഹമീദ് വടകര, അസ്‌ലം ഫറോക്ക് , മുഹമ്മദലി ഓഷ്യാന , മാലിക് മഖ്ബുല്‍ , ഹംസ ഫൈസി റിപ്പണ്‍ ശബീര്‍ ചാത്തമംഗലം, മുഹമ്മദലി നാനാത്ത്, ബക്കര്‍ എടയന്നൂര്‍, ടി എം നജീബ് തുടങ്ങിയവര്‍ വിവിധ രാഷ്ട്രിയ മത സംസ്‌കാരിക സംഘടനകളെ പ്രതിനിധീകരിച്ചു സംസാരിച്ചു. അബ്ദുല്‍ മജീദ് വാഫി സ്വാഗതവും മാഹീന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."