HOME
DETAILS

കര്‍ഷകസമരം കരുത്താര്‍ജിക്കുന്നതിനിടെ സമവായത്തിനായി സര്‍ക്കാര്‍; ഇന്ന് വീണ്ടും ചര്‍ച്ച

  
backup
December 05 2020 | 03:12 AM

farmers-issue-today-news

ന്യുഡല്‍ഹി: കര്‍ഷകദ്രോഹനിയമങ്ങള്‍ക്കെതിരേ തുടരുന്ന പ്രക്ഷോഭം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിനിടെ സമരം തീര്‍ക്കാന്‍ ഇന്ന് വീണ്ടും ചര്‍ച്ച. ഇന്നുച്ചയ്ക്ക് രണ്ടിനു വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചര്‍ച്ചയില്‍ മൂന്ന് വിവാദ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാകും കര്‍ഷകര്‍ ആവശ്യപ്പെടുക. വിളകള്‍ക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാര്‍ലമെന്റില്‍ പാസാക്കണമെന്ന ആവശ്യവുമുന്നയിക്കും. താങ്ങുവില സംബന്ധിച്ച വാക്കാലുള്ള ഉറപ്പോ മറ്റ് ഒത്തുതീര്‍പ്പ് നീക്കങ്ങളോ അംഗീകരിക്കില്ല.
പ്രക്ഷോഭത്തിനുള്ള ബഹുജനപിന്തുണ ഏറുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാകുന്നത്. ചൊവ്വാഴ്ച കര്‍ഷകര്‍ ഭാരതബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്. തീര്‍ച്ചയായും ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടിവരും.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. മൂന്നുനിയമങ്ങളും പിന്‍വലിക്കണം.
ഇതേ ആവശ്യത്തില്‍ രാജ്യത്തെങ്ങും പ്രധാനമന്ത്രിയുടെ കോലം കത്തിക്കാനും കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
സമരത്തിന് പിന്തുണയുമായി നിരവധി നേതാക്കളാണ് സമരപ്പന്തലുകളിലേക്ക് എത്തുന്നത്. സിംഗൂരില്‍ 2006-ല്‍ നടന്ന ഭൂസമരത്തിന്റെ വലിയ രൂപമാണ് ദില്ലിയില്‍ കാണുന്നതെന്ന് പറഞ്ഞ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കര്‍ഷകസമരത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ചിരുന്നു. വിവാദനിയമഭേദഗതി പിന്‍വലിച്ചില്ലെങ്കില്‍ പശ്ചിമബംഗാളിലും സമരം തുടങ്ങുമെന്നും മമത വ്യക്തമാക്കി.
അതിര്‍ത്തികള്‍ അടച്ചാണ് അധികൃതര്‍ സമരത്തെ തോല്‍പ്പിക്കുന്നത്.
പഴയ നിലപാട് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയില്‍ സംസാരിക്കുന്നതെങ്കില്‍ സമരത്തില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമഭേദഗതി പിന്‍വലിക്കുന്നതില്‍ക്കുറഞ്ഞ ഒരു സമവായനീക്കത്തിനും തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് ഓള്‍ ഇന്ത്യാ കിസാന്‍ സഭയുള്‍പ്പടെയുള്ള കര്‍ഷകസംഘടനകള്‍.
നിയമഭേദഗതി നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശമെങ്കില്‍ ചര്‍ച്ച കൊണ്ടും കാര്യമില്ലെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago