റോഡ് വേണ്ട, ഗതാഗതക്കുരുക്കില്ല; വെബ് റാലിയുമായി എല്‍.ഡി.എഫ്
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കാത്ത വ്യത്യസ്തമായ തെരഞ്ഞെടുപ്പ് റാലിയുമായി ഇടതുപക്ഷം. ആയിരങ്ങള്‍ അണിനിരക്കുന്ന റാലി റോഡിലല്ലെന്ന് മാത്രം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വെബ് റാലിയാണ് എല്‍.ഡി.എഫ് സംഘടിപ്പിക്കുക. കൊവിഡ് സാഹചര്യത്തില്‍ റാലികളും പൊതുയോഗങ്ങളും നടത്താന്‍ കഴിയാത്ത പശ്ചാത്തലത്തിലാണ് വെബ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
ഇന്ന് വൈകിട്ട് ആറിന് സംഘടിപ്പിക്കുന്ന വെബ് റാലി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. വര്‍ത്തമാന രാഷ്ട്രീയ വിഷയങ്ങളില്‍ ഇടതുമുന്നണിയുടെ നിലപാടുകളും എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും മുഖ്യമന്ത്രി വിശദീകരിക്കും. മുന്നണിയുടെ മറ്റ് നേതാക്കളും സംസാരിക്കും.
സംസ്ഥാനത്തെ എല്ലാ വാര്‍ഡ് കേന്ദ്രങ്ങളിലും പ്രസംഗങ്ങള്‍ തത്സമയം ടെലിവിഷന്‍ വഴി കാണാം. സമൂഹ മാധ്യമങ്ങള്‍ വഴിയും പ്രസംഗങ്ങള്‍ കാണാം. കുറഞ്ഞത് അന്‍പത് ലക്ഷം പേരെ വെബ് റാലിയില്‍ അണിനിരത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. വെബ് റാലി പ്രസംഗങ്ങള്‍ ളയ.രീാറളസലൃമഹമാ, ളയ.രീാരുശാസലൃമഹമ എന്നീ ഫേസ്ബുക്ക് പേജുകളിലും ്യീൗൗേയല.രീാരുശാസലൃമഹമാ എന്ന യൂട്യൂബ് ചാനലിലും തത്സമയം ലഭ്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."