രഹസ്യ ആണവായുധപ്പുര: ആരോപണവുമായി ഇസ്റാഈല്‍; തള്ളിക്കളഞ്ഞ് ഇറാന്
യുനൈറ്റഡ് നാഷന്‍സ്,തെഹ്റാന്: ഇറാനില്‍ രഹസ്യ ആണവായുധ കേന്ദ്രങ്ങളുണ്ടെന്ന ആരോപണവുമായി ഇസ്റാഈലും ആരോപണം തള്ളി ഇറാനും. കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയിലാണ് ഇസ്റാഈല്‍ പ്രധാനമന്ത്രി ബിന്യാമീന് നെതന്യാഹു ആരോപണമുന്നയിച്ചത്. എന്നാല്‍, നെതന്യാഹു കള്ളം പറയുകയാണെന്ന് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് ളരീഫ് പ്രതികരിച്ചു.
ആരോപണത്തിനു തെളിവായി തെഹ്റാനിലെ ആണവകേന്ദ്രത്തിന്റേതെന്നു പറഞ്ഞ് ഒരു കെട്ടിടത്തിന്റെ ആകാശദൃശ്യവും നെതന്യാഹു സഭയില്‍ പ്രദര്‍ശിപ്പിച്ചു. 2015ലെ ആണവ കരാര്‍ നിലനില്‍ക്കെ തന്നെ ഇറാന് ആണവായുധങ്ങള്‍ സ്വന്തമാക്കിയതാണ് ഇതു കാണിക്കുന്നത്. എന്നാല്‍, കരാറുമായി മുന്നോട്ടുപോയി ഇറാനെ പ്രീതിപ്പെടുത്താനാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്നത്-പ്രസംഗത്തില്‍ നെതന്യാഹു ആവശ്യപ്പെട്ടു.
എന്നാല്‍, പശ്ചിമേഷ്യയില്‍ രഹസ്യവും അപഖ്യാപിതവുമായ ആണവ സമ്പുഷ്ടീകരണം നടത്തുന്ന ഒരേയൊരു ഭരണകൂടം ഇസ്റാഈലാണെന്ന സത്യത്തെ ഇത്തരം ചെപ്പടിവിദ്യകള്‍ കൊണ്ട് ഇരുട്ടാക്കാനാകില്ലെന്ന് ളരീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."