HOME
DETAILS
MAL
ചാര്‍ജ് കുത്തനെക്കൂട്ടിയതിനു പിന്നാലെ വീണ്ടും ഇരുട്ടടി: പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണമെന്ന് മന്ത്രി
backup
July 09 2019 | 12:07 PM
ഇടുക്കി: വൈദ്യുതി ചാര്‍ജ് കുത്തനെക്കൂട്ടിയ കേരളത്തിന് വീണ്ടും വൈദ്യുത വകുപ്പിന്റെ ഇരുട്ടടി.
സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം രൂക്ഷമായതിനാല്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി പറഞ്ഞു.
നിലവിലെ അവസ്ഥയില്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് വേണ്ടി വരും. സംസ്ഥാനത്തെ വൈദ്യുതി ക്ഷാമം പരിഹരിക്കാന്‍ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരാനുള്ള ശ്രമം തുടരുകയാണ്. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വൈദ്യുതിയെത്തിക്കാന്‍ ലൈനുകള്‍ ഇല്ലാത്തതാണ് പ്രധാന പ്രതിസന്ധിയെന്നും മന്ത്രി പറഞ്ഞു.
അതേസമയം വൈദ്യുതി നിരക്കില്‍ പുതുതായി വന്ന വര്‍ധനയെ മന്ത്രി ന്യായീകരിച്ചു. നേരിയ തോതിലുള്ള വര്‍ധനയാണ് വൈദ്യുതി നിരക്കില്‍ കൊണ്ടു വന്നിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."