HOME
DETAILS

സഊദിയില്‍ അഫ്ഗാന്‍-താലിബാന്‍ കൂടിക്കാഴ്ച

  
backup
September 28 2018 | 18:09 PM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ab%e0%b5%8d%e0%b4%97%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%ac

കാബൂള്‍: തന്ത്രപ്രധാനമായ കൂടിക്കാഴ്ചയുമായി വീണ്ടും താലിബാന്‍-അഫ്ഗാന്‍ നേതാക്കള്‍. അടുത്ത മാസം അഫ്ഗാനിസ്താനില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായാണു കൂടിക്കാഴ്ച നടന്നത്. സഊദി അറേബ്യയാണ് ഇത്തവണ കൂടിക്കാഴ്ചയ്ക്കു വേദിയായത്. അഫ്ഗാന്‍ സര്‍ക്കാര്‍ ദൗത്യസംഘവും താലിബാന്‍ പ്രതിനിധികളുമാണു കൂടിക്കാഴ്ചയില്‍ പങ്കെടുത്തതെന്ന് മൂന്ന് താലിബാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഒക്ടോബര്‍ 20നു നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ഏതാനും തടവുപുള്ളികളുടെ മോചനം തുടങ്ങിയ വിഷയങ്ങളാണു കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്ന് താലിബാന്‍ പ്രതിനിധി അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയെ താലിബാന്‍ ഭീകരാക്രമണങ്ങളിലൂടെ തടസപ്പെടുത്തുമോയെന്ന ആശങ്കയുയരുന്ന പശ്ചാത്തലത്തിലാണു കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് സമാധാനപരമായും ക്രമക്കേടുകളില്ലാതെയും നടത്തുന്ന കാര്യമാണ് അഫ്ഗാന്‍ പ്രതിനിധികള്‍ പ്രധാനമായും ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്താന്‍ സഹകരിക്കണമെന്ന് അവര്‍ തങ്ങളോട് അപേക്ഷിച്ചതായി താലിബാന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ജയിലില്‍ കഴിയുന്ന ഏതാനും താലിബാന്‍ തടവുപുള്ളികളെ മോചിപ്പിക്കാന്‍ അഫ്ഗാന്‍ ഭരണകൂടം സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജയിലില്‍ കഴിയുന്ന താലിബാന്‍ അനുയായികളെ അവരുടെ കുറ്റത്തിനുസരിച്ച് മൂന്ന് വിഭാഗമായി തരംതിരിച്ചിട്ടുണ്ട്. ഇതില്‍ ചെറിയ കുറ്റം ചെയ്തവരെ നേരത്തെ തന്നെ മോചിപ്പിച്ചിരുന്നു. ബാക്കിയുള്ളവരുടെ മോചനം ഘട്ടംഘട്ടമായി നടക്കുമെന്നാണു വിവരം.
നേരത്തെ യു.എസ് വൃത്തങ്ങളും താലിബാന്‍ നേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്താനുള്ള പദ്ധതി പൊളിഞ്ഞതിനു പിറകെയാണ് സഊദിയില്‍ പുതിയ കൂടിക്കാഴ്ച നടക്കുന്നത്. താലിബാന്‍ മൂന്നു മാസത്തെ വെടിനിര്‍ത്തലിനു തയാറാകണമെന്ന ആവശ്യം അമേരിക്ക മുന്നോട്ടുവച്ചിരുന്നു. എന്നാല്‍, താലിബാന്‍ ഇതിനു തയാറാകാതിരുന്നതാണു ചര്‍ച്ച പൊളിയാന്‍ കാരണം. അതേസമയം, സഊദിയിലെ കൂടിക്കാഴ്ചയെ കുറിച്ചു പ്രതികരിക്കാന്‍ അഫ്ഗാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി, യു.എസ് വിദേശകാര്യ മന്ത്രാലയം എന്നിവര്‍ തയാറായിട്ടില്ല. താലിബാന്റെ പ്രധാന വക്താവ് സബീഹുല്ല മുജാഹിദും കൂടിക്കാഴ്ചയെ കുറിച്ച് പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ബലിപെരുന്നാളിനു മുന്നോടിയായി ഒരാഴ്ചയോളം താലിബാനും അഫ്ഗാന്‍ ഭരണകൂടവും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചിരുന്നു. പെരുന്നാളിനുശേഷം വിവിധയിടങ്ങളില്‍ ഭീകരാക്രമണവുമായി താലിബാന്‍ രംഗത്തെത്തിയതോടെ കരാര്‍ തകരുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  13 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  13 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  13 days ago