തെരുവുനായ ആക്രമണം: ഫലപ്രദമായ നടപടിയുണ്ടാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണം കാരണം ഇനിയുമൊരു മരണം സംഭവിക്കാതിരിക്കാന്‍ ഫലപ്രദവും ശക്തവുമായ നടപടികള്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ ചീഫ് സെക്രട്ടറി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്ന് കമ്മിഷന് ആക്റ്റിങ് അധ്യക്ഷന്‍ പി. മോഹനദാസ് നിര്‍ദേശിച്ചു.
തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ജസ്റ്റിസ് സിറിജഗന് കമ്മിഷനില്‍ നിഷിപ്തമാണ്. എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്നത് ശരിയല്ല. തെരുവുനായ ശല്യം അവസാനിപ്പിക്കാനുള്ള നടപടികള്‍ എത്രയും വേഗം ഫലപ്രദമായി നടപ്പിലാക്കണമെന്നും കമ്മിഷന് ആവശ്യപ്പെട്ടു.
പുല്ലുവിള സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പൊതുപ്രവര്‍ത്തകനായ പി.കെ രാജു ഫയല്‍ ചെയ്ത കേസിലാണ് നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."