HOME
DETAILS
MAL
കണ്‍സ്യൂമര്‍ ഫെഡ് 2500 ഓണച്ചന്ത തുറക്കും: ചെയര്‍മാന്‍
backup
July 29 2016 | 18:07 PM
കോഴിക്കോട്: കണ്‍സ്യൂമര്‍ ഫെഡ് ഓണക്കാലത്ത് 2500 ഓണച്ചന്ത തുറക്കും. ഇതില്‍ 400 എണ്ണം കടലോര, ആദിവാസി, പിന്നോക്ക മേഖലകളിലാകും. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ ഓണച്ചന്തകളില്‍ ലഭ്യമാവുമെന്നും കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ എം മെഹബൂബ് അറിയിച്ചു. ചന്തകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന തിയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പിന്നീട് തീരുമാനിക്കും. കണ്‍സ്യൂമര്‍ ഫെഡിന്റെ വില്‍പന ശാലകളില്‍ സബ്‌സിഡിയിനത്തില്‍ നല്‍കുന്ന സാധനങ്ങള്‍ കുറക്കാന്‍ തീരുമാനിച്ചിട്ടില്ല.
പൊതുവിപണിയില്‍ നിത്യോപയോഗസാധന വില കൂടുന്നത് തടയാന്‍ ഇടപെടും. സ്ഥാപനത്തില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ല, അഴിമതിക്കാര്‍ക്കെതിരേ അന്വേഷണം നടന്നുവരികയാണ്. ഇവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."