സഊദി എയര്‍ലൈന്‍സ്; കരിപ്പൂര്‍ ഹജ്ജ് സര്‍വിസിന് തടസ്സമില്ല
കൊണ്ടോട്ടി: കരിപ്പൂരില്‍ നിന്നുള്ള സഊദി എയര്‍ലൈന്‍സിന്റെ സര്‍വിസ് അനിശ്ചിതത്വം ഹജ്ജ് സര്‍വിസുകള്‍ക്ക് തടസമാവില്ല. കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങള്‍ സര്‍വിസ് നടത്താന്‍ സഊദിക്ക് അനുമതി ലഭിച്ചിട്ടുണ്ട്.
ഹജ്ജ് സര്‍വിസുകള്‍ പ്രത്യേക വിമാന സര്‍വിസുകളാണെന്നതിനാല്‍ യാത്രാ സര്‍വിസുകളുടെ സാങ്കേതികത്വം തടസ്സമാവില്ല. അടുത്ത വര്‍ഷത്തെ ഹജ്ജ് കാര്യനടപടികള്‍ നവംബറില്‍ ആരംഭിക്കും. ഈ സമയത്താണ് വിമാന കമ്പനികളില്‍ നിന്ന് വ്യോമയാന മന്ത്രാലയം ഹജ്ജ് സര്‍വിസിന് അനുമതി തേടാറുള്ളത്. വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ലാത്തതിനാലാണ് 2015നുശേഷം ഹജ്ജ് സര്‍വിസുകള്‍ നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാല്‍ ഒരുമാസം മുന്‍പ് സഊദിക്ക് വലിയ വിമാന സര്‍വിസിന് വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.
സഊദിയുടെ യാത്രാ സര്‍വിസിന് പുതിയ സ്റ്റേഷന്‍ അനുമതി വേണമെന്നതാണ് സാങ്കേതികത്വത്തിന് കാരണം. ഇത് വ്യോമയാന മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഇന്ത്യയില്‍ നിന്ന് എട്ട് വിമാനത്താവളങ്ങളില്‍ നിന്ന് സര്‍വിസിനാണ് സഊദി എയര്‍ലൈന്‍സിന് അനുമതി നല്‍കിയിട്ടുള്ളത്.
ഇതില്‍ കരിപ്പൂരില്‍ അനുവദിച്ചു കിട്ടിയ സ്റ്റേഷനിലെ സര്‍വിസുകളാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. എന്നാല്‍ തിരുവനന്തപുരം നിലനിര്‍ത്തി കരിപ്പൂര്‍ സര്‍വിസ് ആരംഭിക്കാന്‍ ഒന്‍പതാമത്തെ സറ്റേഷനായി കരിപ്പൂരിനെ വ്യോമയാന മന്ത്രാലയം അനുവദിച്ചു നല്‍കണം. അതിന് വൈകാതെ അനുമതി ലഭിക്കുമെന്ന് സഊദി എയര്‍ലൈന്‍സ് അധികൃതര്‍ പറയുന്നു. ഇതു സംബന്ധിച്ച് സഊദി അംബാസിഡര്‍ വിദേശ കാര്യ മന്ത്രാലയത്തിന് നല്‍കിയ കത്ത് പരിഗണനയിലാണ്.
കരിപ്പൂരില്‍ നിന്ന് അനുമതി ലഭിച്ചാലും ഒരുമാസത്തിന് ശേഷമായിരുക്കും ജിദ്ദ,റിയാദ് മേഖലയിലേക്ക് വലിയ വിമാന സര്‍വിസുകള്‍ തുടങ്ങാനാവുക. നിലവില്‍ തിരുവനന്തപുരം സര്‍വിസ് വിമാന ടിക്കറ്റ് ബുക്കിംഗ് മാര്‍ച്ചിന് ശേഷം വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത് കരിപ്പൂര്‍ സ്റ്റേഷന്‍ അനുവദിച്ചു കിട്ടിയാല്‍ പുനരാരംഭിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."