HOME
DETAILS
MAL
രാജീവ്ഗാന്ധി ബയോടെക്നോളജിയിലെ കാമ്പസിന് ഇനി ആര്.എസ്.എസ് നേതാവിന്റെ പേര്; സംഘ് പരിവാര്‍ അജന്ഡക്കെതിരേ പ്രതിഷേധം
backup
December 05 2020 | 06:12 AM
തിരുവനന്തപുരം: രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ സ്ഥാപനത്തിലെ കാമ്പസിന് ഇനി ആര്.എസ്.എസ് നേതാവിന്റെ പേര്. പേര് പ്രഖ്യാപിച്ചതാകട്ടെ മുന്നറിയിപ്പില്ലാതെ കേന്ദ്രമന്ത്രിയും.
ഇതില്‍ ഞെട്ടിയിരിക്കുകയാണ് സ്ഥാപനം. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. രാജ്യത്തെ ബയോടെക്നോളജി മേഖലയിലെ ഗവേഷണങ്ങളുടെ പ്രധാന കേന്ദ്രമായ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയിലെ പുതിയ കാമ്പസിനാണ് ആര്.എസ്.എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കറുടെ പേരിട്ടിരിക്കുന്നത്.
കഴിഞ്ഞദിവസം നടന്ന വെബിനാറില്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ വര്‍ധനാണ് അപ്രതീക്ഷിതമായി പേരു പ്രഖ്യാപിച്ചത്. ശ്രീ ഗുരുജി മാധവ സദാശിവ ഗോള്‍വാള്‍ക്കര്‍ നാഷനല്‍ സെന്റര്‍ ഫോര്‍ കോംപ്ലക്സ് ഡിസീസ് കാന്‍സര്‍ ആന്‍ഡ് വൈറല്‍ ഇന്ഫെക്ഷന് എന്നാകും ഇനി പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."