HOME
DETAILS

ജീവകാരുണ്യ പ്രവര്‍ത്തനം ജീവിത വൃതമാക്കണം: ഹമീദലി ശിഹാബ് തങ്ങള്‍

  
backup
May 24, 2017 | 8:59 PM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%a8-12



മുള്ളൂര്‍ക്കര: സമൂഹത്തിലെ അവശരേയും, അശരണരേയും സഹായിക്കുക എന്നത് ജീവത വൃതമാക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ആവശ്യപ്പെട്ടു. അയല്‍വാസി സന്തോഷത്തോടെയും, സംതൃപ്തിയോടെയും കഴിയുന്നുണ്ടോ എന്ന് പരിശോധിക്കണം. ഇല്ലെങ്കില്‍ അതിന് നടപടി ഉണ്ടാകണമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു. ദോഹ ലോജിക് ഗ്രൂപ്പ് ഉടമ യൂസഫിന്റെ സഹകരണത്തോടെ മുള്ളൂര്‍ക്കര റെയ്ഞ്ച് റിലീഫ് കമ്മിറ്റി നടത്തുന്ന മൂന്നാമത് റമളാന്‍ റിലീഫ് വിതരണം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ഹമീദലി ശിഹാബ് തങ്ങള്‍. റെയ്ഞ്ചിലെ മഹല്ല് മദ്രസകളില്‍ സേവനമനുഷ്ഠിക്കുന്ന 104 ഉസ്താദുമാര്‍ക്കും നിത്യോപയോഗ സാധന കിറ്റുകളും, പര്‍ദ്ദയും നല്‍കി. 60 നിര്‍ധന കുടുംബങ്ങള്‍ക്ക് റമളാന്‍ കിറ്റ് വിതരണം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഇസ്ലാമിക കലാമേള വിജയികള്‍ എന്നിവരെ അനുമോദിച്ചു. യോഗത്തില്‍ സയ്യിദ് എം.പി കുഞ്ഞി കോയ തങ്ങള്‍ അധ്യക്ഷനായി. ലോജിക് ഗ്രൂപ്പ് ഉടമ യൂസഫ്  മുഖ്യാതിഥിയായി. മുഫത്തിശ് ഫള്‌ലു റഹ്മാന്‍ ഫൈസി, ഖാലിദ് മദനി, സുലൈമാന്‍ മുസ്്‌ലിയാര്‍, അബ്ദുസലാം, മുഹമ്മദ് ഹാജി, മരക്കാര്‍ ഹാജി,  വീരാന്‍ കുട്ടി മുസ്്‌ലിയാര്‍, ഉമര്‍ ദാരിമി, മൊയ്തീന്‍ കുട്ടി ഹാജി, ഉമ്മര്‍ മാസ്റ്റര്‍, മൊയ്തീന്‍ കുഞ്ഞ് മാസ്റ്റര്‍, അബു ഹാജി, ഷാഹിദ് കോയ തങ്ങള്‍,  ഉസ്മാന്‍ മുസ്്‌ലിയാര്‍, സിദ്ധിഖ് മുസ്്‌ലിയാര്‍, അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എം.ടി ഹംസ അന്‍വരി സ്വാഗതവും, കെ.എ ഹംസ കുട്ടി മൗലവി നന്ദിയും പറഞ്ഞു. ഖത്തീബ് എ.കെ ഇസ്മാഈല്‍ അല്‍ ഹസനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമ ബംഗാളിൽ ഭിന്നിപ്പിന്റെ രാഷ്ട്രീയം കളിക്കാൻ ബി.ജെ.പി; അദീന മസ്ജിദിന് മുന്നിൽ ശിവലിംഗം സ്ഥാപിക്കാൻ ശ്രമം, പ്രദേശം സംഘർഷഭരിതം

National
  •  2 days ago
No Image

സംസ്ഥാനത്ത് എഐ ക്യാമറകൾ പ്രവർത്തനസജ്ജം: ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴയീടാക്കൽ പുനരാരംഭിച്ചു

Kerala
  •  2 days ago
No Image

ഔദ്യോഗിക വാഹനത്തിൽ മദ്യക്കുപ്പിയും ചീട്ടും: തൊടുപുഴയിൽ എസ്.ഐക്കും സി.പി.ഒക്കും സസ്പെൻഷൻ

Kerala
  •  2 days ago
No Image

ബെഷിക്താസിലേക്ക് ചേക്കേറാനൊരുങ്ങി മുഹമ്മദ് സലാഹ്; ധാരണയായതായി റിപ്പോർട്ട്

International
  •  2 days ago
No Image

ധർമേന്ദ്ര പ്രധാൻ പുറത്തേക്ക്; പ്രൾഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധികച്ചുമതല; രാഷ്ട്രപതിയുടെ ഉത്തരവിറങ്ങി

National
  •  2 days ago
No Image

സമയമാറ്റം അറിയിക്കാതെ ട്രെയിൻ നേരത്തെ പോയി; യാത്രക്കാരന് 31,784 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമിഷൻ

Kerala
  •  2 days ago
No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago