HOME
DETAILS

മോട്ടോ ജി9 പവര്‍ സ്മാര്‍ട്ട് ഫോണ്‍ ഡിസംബര്‍ എട്ടിന് ഇന്ത്യന്‍ വിപണിയില്‍ എത്തും

  
backup
December 05, 2020 | 6:31 AM

moto-g9-power-launch-in-india-set-for-december-8-company-confirms

മോട്ടോ ജി9 സ്മാര്‍ട്‌ഫോണ്‍ ഡിസംബര്‍ എട്ടിന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലെനോവയുടെ ഉടമസ്ഥതയിലുള്ള കമ്പനി ട്വീറ്റിലൂടെയാണ് ലോഞ്ച് വിവരം പുറത്തുവിട്ടത്.ഡിസംബര്‍ എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് ഡിവൈസ് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്യും. ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഈ ഡിവൈസ് വില്‍പ്പനയ്ക്ക് എത്തിക്കും. ഇകൊമേഴ്‌സ് വെബ്‌സൈറ്റില്‍ ഇതിനായി ഒരു പ്രത്യേക പേജും ആരംഭിച്ചിട്ടുണ്ട്.

4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ജി9 പവര്‍ സ്മാര്‍ട്ട്‌ഫോണിന് യൂറോപ്പില്‍ 199 യൂറോയാണ് വില(ഏകദേശം 17,400 രൂപ) ഇലക്ട്രിക് വയലറ്റ്, മെറ്റാലിക് സേജ് കളര്‍ ഓപ്ഷനുകളിലാണ് ഡിവൈസ് ലഭ്യമാവുക.

ആന്‍ഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോ ജി 9 പവറിന് 6.8 ഇഞ്ച് എച്ച്ഡി + (720×1,640 പിക്‌സല്‍) ഐ.പി.എസ് ഡിസ്‌പ്ലേയാണ് വരുന്നത്. 4 ജിബി റാമുമായി ജോടിയാക്കിയ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 662 SoC പ്രോസസറാണ് ഇതില്‍ പ്രവര്‍ത്തിക്കുന്നത്. ഇന്റേര്‍നല്‍ സ്റ്റോറേജ് 128 ജിബി ആയി പട്ടികപ്പെടുത്തിയിരിക്കുന്ന ഈ ഡിവൈസില്‍ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 512 ജിബി വരെ വികസിപ്പിക്കാവുന്നതാണ്.മോട്ടോ ജി 9 പവറിന് 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍ (എഫ് / 1.79 അപ്പര്‍ച്ചര്‍), 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ (എഫ് / 2.4), കൂടാതെ 2 മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സര്‍ (എഫ് / 2.4) എന്നിവയുള്ള ട്രിപ്പിള്‍ ക്യാമറ സെറ്റപ്പ് വരുന്നു. ഈ ഫോണിന്റെ മുന്നിലായി എഫ് / 2.2 അപ്പര്‍ച്ചര്‍ വരുന്ന 16 മെഗാപിക്‌സല്‍ ക്യാമറയും നല്‍കിയിരിക്കുന്നു.

20,000 ഫാസ്റ്റ് ചാര്‍ജിംഗിനെ സപ്പോര്‍ട്ട് ചെയ്യുന്ന 6,000 എം.എ.എച്ച് ബാറ്ററിയാണ് മോട്ടോ ജി 9 പവറിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാറ്ററി 60 മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുമെന്ന് കമ്ബനി പറയുന്നു. വൈഫൈ 802.11 എസി, ബ്ലൂടൂത്ത് വി 5, എന്‍എഫ്‌സി, യുഎസ്ബി ടൈപ്പ്‌സി, 3.5 എംഎം ഓഡിയോ ജാക്ക്, 4 ജി എല്‍ടിഇ എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  7 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  8 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  8 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  8 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  8 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  8 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  8 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  8 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  8 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  8 days ago