HOME
DETAILS
MAL
ജിദ്ദയിൽ അൻപത് കാരിയുടെ അടിവയറ്റിൽ നിന്നും പുറത്തെടുത്തത് ഏഴര കിലോയോളം ഭാരമുള്ള ട്യൂമർ
backup
December 05 2020 | 08:12 AM
റിയാദ്: സഊദിയിലെ ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിലെ ഡോക്ടർ സംഘം നീക്കം ചെയ്തത് ഏഴര കിലോയോളം ഭാരമുള്ള ട്യൂമർ. ഡോ: സഅദ് അൽ അവാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിജയകരമായി അൻപതു കാരിയുടെ അടിവയറ്റിൽ നിന്നും ഇത്ര വലിപ്പമുള്ള ട്യൂമർ നീക്കം ചെയ്തത്. അടിവയറ്റിലെയും ഇടുപ്പിലെയും ആന്തരിക അവയവങ്ങളിൽ ശക്തമായ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ട്യൂമർ കണ്ടെത്തിയത്.
തുടർന്ന് നടത്തിയ വിശദമായ പരിശോധനക്ക് ശേഷം ട്യൂമർ അടിയന്തിരമായി നീക്കം ചെയ്യുകയായിരുന്നു. 7.385 കിലോഗ്രാം തൂക്കമുള്ള ട്യൂമർ നീക്കം ചെയ്ത ശേഷം വനിത സുഖം പ്രാപിച്ചു വരുന്നതായി മെഡിക്കൽ സംഘം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."