സമന്വയ സംരംഭങ്ങള്‍ക്ക് തണലൊരുക്കുക: ഹൈദരലി തങ്ങള്‍
വളാഞ്ചേരി: കോ ഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസി (സി.ഐ.സി) ന്റെ വാര്‍ഷിക സെനറ്റ് യോഗം (ജനറല്‍ ബോഡി ) വളാഞ്ചേരി മര്‍കസ് ഓഡിറ്റോറിയത്തില്‍ നടന്നു. സി.ഐ.സി റെക്ടര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. കാളികാവ്, പാങ്ങ് തുടങ്ങിയ വാഫി, വഫിയ്യ കാംപസുകളെയും സമന്വയ സംരംഭങ്ങളെയും സഹായിക്കാനും പ്രവര്‍ത്തന മണ്ഡലം വികസിപ്പിക്കാനും തങ്ങള്‍ ആഹ്വാനം ചെയ്തു.
സി.ഐ.സിയുടെയും വാഫി, വഫിയ്യ സ്ഥാപനങ്ങളുടെയും അക്കാദമിക് നിലവാരം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങള്‍ സെനറ്റ് കൈക്കൊണ്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര മുശാവറ അംഗങ്ങളും, സി.ഐ.സി അസി. റെക്ടര്മാരുമായ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ലിയാര്, മാണിയൂര്‍ അഹ്മദ് മുസ്ലിയാര്, സി.ഐ.സി അസി. റെക്ടര്‍ കെ.എ റഹ്മാന് ഫൈസി, കോ ഓഡിനേറ്റര്‍ അബ്ദുല്‍ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോ ഓഡിനേറ്റര്‍മാരായ അഹ്മദ് വാഫി കക്കാട്, ഡോ. അബ്ദുല്‍ ബര്‍റ് വാഫി അസ്ഹരി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരീക്ഷാ ബോര്‍ഡ്, അക്കാദമിക് കൗണ്‍സില്‍, ഫൈനാന്‍സ് സമിതി എന്നിവയുടെ അംഗങ്ങള്‍, വിവിധ വകുപ്പ് മേധാവികള്‍, വാഫി, വഫിയ്യാ സ്ഥാപനങ്ങളുടെ മാനേജ്മെന്റ്, അക്കാദമിക് ഭാരവാഹികള്‍ തുടങ്ങിയവര്‍ സെനറ്റ് മീറ്റില്‍ പങ്കെടുത്തു. അസി. കോ ഓഡിനേറ്റര്‍ ഡോ. ലുഖ്മാന് വാഫി അസ്ഹരി സ്വാഗതം പറഞ്ഞു. അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അഷ്റഫ് ഫൈസി കെ.എസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാഫി, വഫിയ്യ എന്‍ട്രന്‍സ് 2019-20 അവലോകന റിപ്പോര്‍ട്ട് എന്‍ട്രന്‍സ് ബോര്‍ഡ് കണ്ട്രോളര് ഡോ. അലി ഹുസൈന് വാഫി അവതരിപ്പിച്ചു. അസി. കോ ഓഡിനേറ്റര്‍ ഉസ്മാന് ഫൈസി നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."