നെല്‍കൃഷി: രചനകള്‍ ക്ഷണിച്ചു
തിരുവനന്തപുരം: നെല്‍കൃഷിയും പരിസ്ഥിതി സംരക്ഷണവും എന്ന വിഷയം ആസ്പദമാക്കി ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (കൃഷിവകുപ്പ്) സംസ്ഥാനതല ലേഖന രചനാമത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ. പ്രോല്‍സാഹന സമ്മാനം 10 പേര്‍ക്ക് 1000 രൂപ വീതം. 8-ാം ക്ലാസ്സ് മുതല്‍ 12-ാം ക്ലാസ്സ് വരെയുളള വിദ്യാര്‍ഥികള്‍ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടുളളൂ. ലേഖനം അഞ്ച് പേജില്‍ കവിയാന്‍ പാടില്ല. എ4 സൈ സിലുണ്ടളള വെളളക്കടലാസില്‍ ഒരുവശത്ത് മാത്രം സ്വന്തം കൈപ്പടയില്‍ വൃത്തിയായി എഴുതിയ ലേഖനം സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപത്രം സഹിതം 2016 ഒക്‌ടോബര്‍ 31നു മുന്‍പ് എഡിറ്റര്‍, കേരളകര്‍ഷകന്‍, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍ പി.ഒ. തിരുവനന്തപുരം - 03 എന്ന വിലാസത്തില്‍ അയയ്ക്കണം. ഇ-മെയില്‍ സ്വീകരിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 - 2314358 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."