വിട പറഞ്ഞത് ദീനീ സേവകന്
അലനല്ലൂര്‍: പടുവില്‍ക്കുന്ന് പ്രദേശത്തെ ദീനീ പ്രവര്‍ത്തനങ്ങളുടെ മുഖ്യ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ച ഓങ്ങല്ലൂര്‍ യൂസഫിന്റെ വിയോഗം ഉള്‍ക്കൊള്ളനാവാതെ നാട്ടുകാര്‍.
പടുവില്ക്കുന്നില് മതാന്തരീക്ഷം പടുത്തുയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച വ്യക്തിയായിരുന്നു ഓങ്ങല്ലൂര്‍ യൂസഫ്. അദ്ദേഹം ദാനമായി നല്കിയ സ്ഥലത്താണ് പടുവില്‍ക്കുന്ന് പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായിരുന്ന പടുവില്‍ക്കുന്ന് മസ്ജിദുന്നൂര്‍ ജുമാ മസ്ജിദ് നിലനില്‍ക്കുന്നത്.
കഴിഞ്ഞ വര്‍ഷം പുതുതായി നിര്‍മിച്ച് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്ത മദ്റസ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും ഇദ്ദേഹമായിരുന്നു.
സൗമ്യശീലനും മിതഭാഷിയുമായ യൂസഫിന്റെ വിയോഗം പ്രദേശത്തെ ദീനിപ്രവര്ത്തകര്ക്ക് തീരാനഷ്ടമാണെന്ന് നാട്ടുകാര്‍ സ്മരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."