നിരവധി കേസുകളിലെ പ്രതി കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍
കൊല്ലം: വിവിധ പൊലിസ് സ്റ്റേഷനുകളിലും എക്സൈസ് എന്നിവിടങ്ങളിലായി രണ്ട് ഡസനോളം കേസുകളില്‍ ഉള്‍പ്പെട്ട പ്രതി കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍.
മുണ്ടയ്ക്കല്‍ തെക്കേവിള അമൃതകുളത്തിന് സമീപം താമസിക്കുന്ന മംഗല്‍പാണ്ഡെ എന്നറിയപ്പെടുന്ന എബിന് പെരേര(28)യെയാണ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചത്.
കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊല്ലം സിറ്റി പൊലിസ് മേധാവി ഡോ. അരുള്‍ ആര്.ബി. കൃഷ്ണയുടെ നിര്‍ദ്ദേശാനുസരണം, കൊല്ലം അസി. കമ്മിഷണര്‍ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ ഇരവിപുരം ഇന്‍സ്പെക്ടര്‍ ബി. പങ്കജാക്ഷന്, എസ്.ഐമാരായ സുജാതന്‍പിള്ള, ശ്രീകുമാര്‍, സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ. വിപിന്‍കുമാര്‍, സി.പി.ഓമാരായ ഹരി, മണികണ്ഠന്, സജിത്ത് ചേര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
നേരത്തെ മൂന്ന് തവണ കാപ്പാ പ്രകാരം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിട്ടുള്ള പ്രതി തുടര്‍ന്നും ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട് ജനങ്ങളുടെ സൈ്വര്യ ജീവിത്തിന് ഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിച്ച് വന്നതിനാലാണ് ഇയാള്‍ക്കെതിരേ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള ശക്തമായ നടപടികളിലേക്ക് പൊലിസ് മുതിര്‍ന്നത്.
കൂടാതെ ജില്ലയില്‍ രണ്ടോ അതില്‍ കൂടുതലോ കേസുകളില്‍ ഉള്‍പ്പെട്ടവരുടെയും മറ്റും പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ശേഖരിച്ച് ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് വിഘാതം നില്ക്കുന്ന സാമൂഹിക വിരുദ്ധര്‍ക്കെതിരേ അറസ്റ്റുകള്‍ തുടര്‍ന്നും ഉണ്ടാവുമെന്ന് ജില്ലാ പൊലിസ് മേധാവി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."