ജോര്‍ജ് കുര്യന് ദേശീയ ന്യൂനപക്ഷ കമ്മിഷന് അംഗം
ന്യൂഡല്‍ഹി: പ്രതിപക്ഷത്തിന്റെ രൂക്ഷ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ദേശീയ ന്യൂനപക്ഷ കമ്മിഷനില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമനം നടത്തി. കേരളത്തില്‍ നിന്ന് ബി.ജെ.പി നേതാവ് ജോര്‍ജ് കുര്യന് ഉള്‍പ്പടെ അഞ്ചു പേരെയാണു കമ്മിഷനില്‍ നിയമിച്ചത്.
ഉത്തര്‍പ്രദേശിലെ സാമൂഹ്യപ്രവര്‍ത്തക ഗയാറുല് ഹസന് ആണ് കമ്മിഷന് ചെയര്പേഴ്സന്. മുന്‍ മഹാരാഷ്ട്ര മന്ത്രി സുലേഖ കുംഭരേ, ജൈന വിഭാഗത്തെ പ്രതിനിധീകരിച്ച് ഗുജറാത്തില്‍ നിന്നുള്ള സുനില്‍ സിംഗി, വഡ ദസ്തൂര്ജി ഖുര്‍ഷിദ്, പാഴ്സി വിഭാഗത്തില്‍ നിന്ന് ഉദ്വാദയിലെ മുഖ്യപുരോഹിതന്‍ അതോര്ണന് അന്‍ജുമാന്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.
രണ്ട് അംഗങ്ങളെക്കൂടി അടുത്ത ദിവസങ്ങളിലായി നിയമിക്കുമെന്നാണു വിവരം. ഇതാദ്യമായാണ് ജൈന വിഭാഗത്തിനു കമ്മിഷനില്‍ പ്രാതിനിധ്യം ഉണ്ടാകുന്നത്. 2014 ജനുവരിയിലാണ് ജൈന വിഭാഗത്തെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."