രാജിവച്ച എം.എല്‍.എമാരുടെ എണ്ണം 16 ആയി; ബി.ജെ.പി. സംഘം സ്പീക്കറെ നേരിട്ടുകാണനെത്തി
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണാടയില്‍ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരുടെ രാജികൂടി. സുധാകര്‍, എം.ടി.ബി. നാഗരാജ് എന്നിവരാണ് സ്പീക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അടുത്തബന്ധമുള്ളവരാണ് ഇരുവരും.
രാജിവച്ച എം.എല്‍.എമാരുടെ എണ്ണം 16 ആയി ഉയര്‍ന്നു. ഇതുവരെ 13 കോണ്‍ഗ്രസ് എം.എല്‍.എമാരും മൂന്ന് ജെ.ഡി.എസ്. എം.എല്‍.എമാരുമാണ് രാജിവച്ചത്. ഇതുവരെ ആരുടെയും രാജി സ്വീകരിച്ചിട്ടില്ലെന്ന് സ്പീക്കര്‍ കെ.ആര്. രമേശ് കുമാര്‍ വ്യക്തമാക്കി.
ഒരു രാത്രികൊണ്ട് ഇതില്‍ തീരുമാനമെടുക്കാനാവില്ലെന്നും അവര്‍ക്ക് 17ാം തീയതി വരെ സമയം നല്‍കിയിട്ടുണ്ടെന്നും നടപടിക്രമങ്ങളനുസരിച്ച് മാത്രമേ തീരുമാനമെടുക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി. സംഘം സ്പീക്കറെ നേരിട്ടുകാണാനായി വിധാന്സൗധയിലെത്തുകയും ചെയ്തു. അതിനിടെ, മന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ മുംബൈയില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതും വിവാദത്തിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."