HOME
DETAILS
MAL
ഉദ്യോഗസ്ഥ സംഘം നാളെ പുറപ്പെടും
backup
December 06 2020 | 04:12 AM
തൊടുപുഴ: ഇടമലക്കുടിയിലേക്കുള്ള പോളിങ് ഉദ്യോഗസ്ഥര്‍ നാളെ രാവിലെ ഏഴിനു പോളിങ് സാമഗ്രികളുമായി പുറപ്പെടും. സ്ലീപ്പിങ് ബാഗ്, ടോര്‍ച്ച്, മെഡിക്കല്‍ കിറ്റ് തുടങ്ങിയവ കരുതും. അട്ടകടി ഏല്‍ക്കാതിരിക്കാന്‍ പുകയിലയും കരുതും. തമിഴ്നാട് വഴിയും പെട്ടിമുടി വഴിയുമാണ് ഉദ്യോഗസ്ഥര്‍ വിവിധ കുടികളിലെത്തുക. ഇത്തവണ സൊസൈറ്റിക്കുടി വരെ വാഹന സൗകര്യമുണ്ടാകും. എങ്കിലും വിദൂരമേഖലയിലെ കുടികളിലെത്താന് 10 കിലോമീറ്ററെങ്കിലും നടക്കണം. പോളിങ് സാമഗ്രികളും ഇവര്‍ക്കുള്ള ഭക്ഷണവും കിറ്റുകളുമടക്കം തലച്ചുമടായി കൊണ്ടുപോകാന്‍ ചുമട്ടുകാരുമുണ്ട്. കുടികളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കും. വോട്ടുയന്ത്രം തകരാറിലായാല്‍ എത്തിക്കാന്‍ കഴിയാത്തതിനാല്‍ ഓരോ ബൂത്തിനും നാല് വീതം അനുവദിച്ചു. ഇടമലക്കുടിയില്‍ പോളിങ് ഡ്യൂട്ടി ചെയ്യാന്‍ ഉദ്യോഗസ്ഥരോട് താല്പര്യം ചോദിച്ചപ്പോള്‍ മികച്ച പ്രതികരണമാണ് ഇക്കുറി ലഭിച്ചതെന്ന് ദേവികുളം സബ് കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു. 13 ബൂത്തുകളിലേക്കായി 65 ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ജില്ലാ ഭരണകൂടം പ്രയോജനപ്പെടുത്തിയിരുന്ന ഹാം റേഡിയോ സര്‍വിസ് ഇത്തവണ ഉപയോഗിക്കില്ല. പൊലിസിന്റെ വയര്‍ലെസ് സംവിധാനം വിവരങ്ങള്‍ കൈമാറാന്‍ സജ്ജമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."