HOME
DETAILS

പൂരനഗരിയില്‍  കൊടിമാറ്റത്തിനൊരുങ്ങി യു.ഡി.എഫ്

  
backup
December 06 2020 | 04:12 AM

%e0%b4%aa%e0%b5%82%e0%b4%b0%e0%b4%a8%e0%b4%97%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%9f%e0%b4%bf%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1
 
തൃശൂര്‍: പൂരമൊഴിഞ്ഞ പൂരം നാട്ടില്‍ ഇക്കുറി നടന്നത് പ്രചാരണവെടിക്കെട്ടാണ്. സര്‍വ്വ ആയുധങ്ങളുമെടുത്ത് അങ്കംവെട്ടിയ യു.ഡി.എഫ് പ്രതീക്ഷ 'കൊടിമാറ്റം' തന്നെയാണ്. ലൈഫ് മിഷന്‍ അഴിമതിയുടെ പ്രഭവ കേന്ദ്രമാണ് ജില്ല. കുറ്റാരോപിതനായവരില്‍ തൃശൂരില്‍ നിന്നുള്ള മന്ത്രിയും.
 അനില്‍ അക്കര-സി.പി.എം ഏറ്റുമുട്ടലിന്റെ അലയൊലികള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. അതിനിടയിലാണ് മറ്റത്തൂരിലെ ചെമ്പൂച്ചിറ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിലെ അഴിമതി ആരോപണം. വകുപ്പ് മന്ത്രിയാകട്ടെ ജില്ലയില്‍ നിന്നുള്ളയാളും. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ യു.ഡി.ഫിനു ഇതിലും വലിയ ആയുധങ്ങള്‍ വേണോ? സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമപദ്ധതികളും ഉയര്‍ത്തി വോട്ടു പിടിക്കുന്ന ഇടതിന്, സര്‍ക്കാരിനും മുന്നണിക്കും എതിരേ വരുന്ന രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കു കൂടി മറുപടി പറയേണ്ടി വരുന്നുണ്ട്.
 അതുകൊണ്ട് തന്നെ ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വോട്ടര്‍മാര്‍ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ പ്രതിഫലനം കൂടിയാകും ജില്ലയിലെ  ജനവിധി. യു.ഡി.എഫും അനില്‍ അക്കര എം.എല്‍.എയും അനാവശ്യ വിവാദമുണ്ടാക്കി 140 കുടുംബങ്ങള്‍ക്ക് വീടില്ലാതാക്കിയെന്നാണ് ഇടതു മുന്നണിയുടെ  മറുപ്രചാരണം. 
 കഴിഞ്ഞ തവണ വില്ലനായ തര്‍ക്കങ്ങളൊന്നും യു.ഡി.എഫില്‍ ഇത്തവണയില്ല. സി.പി.എം-സി.പി.ഐ ചേരിപ്പോര് മുന്‍പത്തെയത്ര ഇടതു മുന്നണിയിലുമില്ല. എന്നാല്‍ മൂന്ന് മുന്നണിയിലും വിമതരുമുണ്ട്. ബി.ജെ.പി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനെയാണ് എന്‍.ഡി.എ കോര്‍പറേഷനില്‍  രംഗത്തിറക്കിയിരിക്കുന്നത്.
 സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നേരിട്ടാണ് തൃശൂരിലെ തന്ത്രങ്ങള്‍ക്കു ചരടുവലിക്കുന്നത്. പക്ഷെ, ഗ്രൂപ്പ് പോരും വിമത ശല്യവും തലവേദനയായി തുടരുകയാണ്. 
ബി.ഗോപാലകൃഷ്ണന്‍ മത്സരിക്കുന്ന കോര്‍പറേഷന്‍ ഡിവിഷനില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പിയുടെ സിറ്റിങ് കൗണ്‍സിലര്‍ വിമത സ്ഥാനാര്‍ഥിയാണ്. 
പല വാര്‍ഡുകളിലും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ മത്സരിക്കാനിറങ്ങിയതും അതില്‍ ജില്ലാ പ്രസിഡന്റിന്റെ  ഇഷ്ടക്കാര്‍ക്ക് സീറ്റ് കൊടുത്തതുമെല്ലാം അനിഷ്ടങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വരന്തരപ്പിള്ളി പോലെ ചില പഞ്ചായത്തുകളില്‍ മുഴുവന്‍ സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ പോലും എന്‍.ഡി.എക്ക് കഴിഞ്ഞിട്ടില്ല.
  കഴിഞ്ഞ ജില്ലാ പഞ്ചായത്തിലെ 29 സീറ്റുകളില്‍ 20 സീറ്റും എല്‍.ഡി.എഫിനായിരുന്നു. ഒന്‍പതു സീറ്റു നേടി യു.ഡി.എഫ്. കോര്‍പറേഷനില്‍ എല്‍.ഡി.എഫ് 27, യു.ഡി.എഫ് 22, ബി.ജെ.പി ആറ് എന്നിങ്ങനെയായിരുന്നു കക്ഷിനില. നഗരസഭകളില്‍ ആറിടത്തു എല്‍.ഡി.എഫും ഒരിടത്തു യു.ഡി.എഫും ഭരിക്കുന്നു. 
ഒപ്പത്തിനൊപ്പമെത്തിയ ഇരിങ്ങാലക്കുട നഗരസഭയില്‍ എല്‍.ഡി.എഫിലെ ഒരു വോട്ട് അസാധുവായതിന്റെ ബലത്തിലായിരുന്നു യു.ഡി.എഫ് ഭരണം. ബ്ലോക്ക് പഞ്ചായത്തില്‍ 13 ഇടത്താണ് എല്‍.ഡി.എഫ്. യു.ഡി.എഫിന് മൂന്ന്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 67, യു.ഡി.എഫ് 18, ബി.ജെ.പി ഒന്ന് എന്നിങ്ങനെയാണ് ഭരണം.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 minutes ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  an hour ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  2 hours ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  2 hours ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  3 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  3 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  3 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  3 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago