HOME
DETAILS

യൂത്ത് കോണ്‍ഗ്രസിന് ഉടന്‍ പുതിയ നേതൃത്വം

  
backup
July 10 2019 | 17:07 PM

%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%9f%e0%b4%a8%e0%b5%8d

 


കോഴിക്കോട്: കേരളത്തിലെ യൂത്ത് കോണ്‍ഗ്രസിന് താല്‍ക്കാലിക കമ്മിറ്റികള്‍ ഉടന്‍ നിലവില്‍ വരും. സംഘടനാ തെരഞ്ഞെടുപ്പ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ കെ.പി.സി.സി നേതൃത്വം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ നീക്കം നടക്കുന്നത്.
ലോക്‌സഭാ മണ്ഡലം കമ്മിറ്റികള്‍ ഒഴിവാക്കി ഇത്തവണ ജില്ലാ കമ്മിറ്റികള്‍ക്കാണ് രൂപം നല്‍കുക. നേരത്തെ നടപ്പാക്കിയ ടാലന്റ് ഹണ്ട് മാതൃകയില്‍ അഭിരുചി പരീക്ഷ നടത്തിയാണ് ഭാരവാഹികളെ നിശ്ചയിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റ് എന്നിവരാകാനുള്ള പട്ടികയിലേക്ക് പരിഗണിക്കാവുന്നവരെ തിരഞ്ഞെടുക്കാന്‍ വേണ്ടിയുള്ള അഭിമുഖ പരീക്ഷ ഇന്നലെ എറണാകുളത്ത് ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് പേര്‍ പങ്കെടുത്ത അഭിമുഖം ഇന്നും തുടരും. കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി രവീന്ദ്രദാസിന്റെ നേതൃത്വത്തിലാണ് പ്രതിഭാ പരിശോധന.
കഴിഞ്ഞ സംഘടനാ തെരഞ്ഞടുപ്പില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ മത്സരിച്ച് വിജയിച്ചവരാണ് ഇതില്‍ പങ്കെടുക്കുന്നത്. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് അംഗത്വം നിര്‍ബന്ധമാണ്.
സംസ്ഥാന പ്രസിഡന്റിനെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ച് ഗ്രൂപ്പ് സമവാക്യങ്ങള്‍ കണക്കിലെടുത്താവും തീരുമാനിക്കുക. വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേക്കാണ് അഭിമുഖ പരീക്ഷ അടിസ്ഥാനമാക്കി നിയമനം. എ വിഭാഗം ഷാഫി പറമ്പില്‍ എം.എല്‍.എയെയും ഐ വിഭാഗം കെ.എസ് ശബരീനാഥന്‍ എം.എല്‍.എയെയുമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടുന്നത്.
എം.എല്‍.എമാര്‍ മാറിനില്‍ക്കണമെന്ന ആവശ്യം ശക്തമായാല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന സെക്രട്ടറി എന്‍. എസ് നുസൂര്‍ എന്നിവര്‍ക്ക് നറുക്ക് വീഴും. വനിതയെ പരിഗണിക്കുകയാണെങ്കില്‍ കോഴിക്കോട്ട് നിന്നുള്ള വിദ്യ ബാലകൃഷ്ണനാണ് മുന്‍ഗണന.
ടാലന്റ് ഹണ്ട് പൂര്‍ത്തിയായ ശേഷം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ ചര്‍ച്ച നടത്തി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കും. നിലവിലെ സാഹചര്യത്തില്‍ എ ഗ്രൂപ്പിനാണ് മുന്‍തൂക്കം. ടാലന്റ് ഹണ്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കുന്ന പട്ടികയില്‍ നിന്നാണ് മറ്റു ഭാരവാഹികളെ നിശ്ചയിക്കുക. പ്രസിഡന്റ് ഉള്‍പ്പെടെ 16 അംഗ ഭാരവാഹികളാണ് സംസ്ഥാന കമ്മിറ്റിയിലുണ്ടായിരിക്കുക. പട്ടികയില്‍ ആദ്യപേരുകാരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കും. ഇത്തവണ നാലു വൈസ് പ്രസിഡന്റുമാര്‍ ഉണ്ടാകും. വനിതയ്ക്കും പട്ടികജാതി, വര്‍ഗത്തിനും ഓരോ സ്ഥാനങ്ങള്‍ സംവരണമുണ്ട്. രണ്ടുപേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നാകും. 11 ജനറല്‍ സെക്രട്ടറിമാരില്‍ അഞ്ചുപേര്‍ ജനറല്‍ വിഭാഗത്തില്‍ നിന്നായിരിക്കും. പട്ടികജാതി,വര്‍ഗം, ഒ.ബി.സി, ന്യൂനപക്ഷം, വനിത, പട്ടികജാതി, വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വനിത, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ഓരോന്ന് വീതം സംവരണം ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റികളിലും ഇതേ മാനദണ്ഡത്തിലാണ് ഭാരവാഹികളെ നിശ്ചയിക്കുക. ജില്ലാ ഭാരവാഹികള്‍ക്കുള്ള അഭിമുഖ പരീക്ഷ രണ്ടാം ഘട്ടത്തില്‍ നടക്കും. നിയോജകമണ്ഡലം കമ്മിറ്റികളും വൈകാതെ പുനസ്സംഘടിപ്പിക്കും.
ആറ് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ അംഗത്വ വിതരണത്തിന്റെ അടിസ്ഥാനത്തിലുള്ള ഭാരവാഹി തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന കെ.പി.സി.സി നേതൃയോഗം ആവശ്യപ്പെട്ടിരുന്നു. പഴയ മാതൃകയില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ വീതംവയ്പ്പ് നടത്താന്‍ ആലോചിച്ചെങ്കിലും കേന്ദ്രനേതൃത്വം ഇതിന് വഴങ്ങിയില്ല. എന്നാല്‍ പ്രവര്‍ത്തനം മന്ദീഭവിച്ച യൂത്ത് കോണ്‍ഗ്രസിനെ പുനരുജ്ജീവിക്കാന്‍ നടപടിയില്ലെങ്കില്‍ കേരളത്തില്‍ പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടാവുമെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കേന്ദ്രനേതൃത്വത്തെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് താല്‍ക്കാലികാടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ പുനസ്സംഘടിപ്പിക്കാന്‍ അനുവാദം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago