സിഒടി അസീസിന് യാത്രയയപ്പ് നൽകി
ജിദ്ദ: രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോവുന്ന ജിദ്ദയിലെ പ്രമുഖ പത്ര പ്രവർത്തകനുമായ സിഒടി അസീസിന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി യാത്രയപ്പ് നൽകി. മലയാളം ന്യൂസ് പത്രം തുടങ്ങിയ കാലം മുതൽ ജിദ്ദയിൽ നിന്നും മലയാളികളുടേയും ഇന്ത്യൻ സമൂഹത്തിന്റെയും നാട്ടിലെയും പ്രവാസത്തിലെയും ദൈനംദിന രാഷ്ട്രീയ സാമൂഹിക വർത്തമാനങ്ങൾ വിശകലനം ചെയ്‌തു. വാർത്തകളും ഫ്യുച്ചറുകളുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ അദ്ദേഹം ഒരു നല്ല പത്ര പ്രവർത്തകനെന്നതിലുപരി ഒരു നല്ല പ്രാസംഗികൻ കൂടിയാണ് ജിദ്ദ കെഎംസിസിയുടെ വിവിധ ഘടകങ്ങൾ നടത്തുന്ന ജേർണലിസം ക്ളാസുകൾ നയിക്കുന്നതിലും മാർഗനിർദേശം നൽകുന്നതിലും സഹകരിച്ച അദ്ദേഹം ജിദ്ദ കെഎംസിസി പ്രവർത്തകർക്ക് സുപരിചതാനായിരുന്നുവെന്ന് കെഎംസിസി സെൻട്രൽ നാഷണൽ ജില്ലാ നേതാക്കൾ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ജിദ്ദ കിങ്ങ് ഫഹദ് ആശുപത്രിയിൽ മൂന്ന് പതിറ്റാണ്ടോളം സപ്പോർട്ട് സർവീസ് സൂപ്പർ വൈസറായി ജോലി ചെയ്ത നാട്ടിലേക്ക് പ്രവാസം മതിയാക്കി പോവുന്ന തമിഴ്‌നാട് സ്വദേശി മുഹമ്മദ് സാദിഖിനും, ജിദ്ദ കോഴിക്കോട് ജില്ലാ കെഎംസിസി ജോയിന്റ് സെക്രട്ടറി അസ്‌കർ തിരുവമ്പാടിക്കും ജിദ്ദ കെഎംസിസി മൊമെന്റോ സമ്മാനിച്ചു. സഊദി ദേശീയ ദിനത്തിൽ രാജ്യത്തോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു വർഷം തോറും ജിദ്ദ കെഎംസിസി കിങ്ങ് ഫഹദ് ആശുപത്രിയോട് സഹകരിച്ചു നടത്തിവരുന്ന രക്ത ദാന ക്യാമ്പിനും, ആശുപത്രിയിലെത്തുന്ന മലയാളി സമൂഹത്തിനും എപ്പോഴും വിവിധ സഹായങ്ങൾ ചെയ്‌തു തന്നു കൂടെ നിന്ന മുഹമ്മദ് സ്വാദിഖിൻറെ സാമൂഹിക പ്രതിബദ്ധതയെ നേതാക്കൾ പ്രകീർത്തിച്ചു.
ജിദ്ദയിൽ തൻറെ ജോലിക്കിടയിൽ ലഭിക്കുന്ന ഒഴിവ് സമയം കോഴിക്കോട് ജില്ലാ കെഎംസിസിയുടെ അമരത്തിരുന്നു സാമൂഹിക ജീവകാരുണ്യ പ്രവർത്തനത്തിന് വേണ്ടി വിനിയോഗിച്ചു 19 വർഷത്തെ പ്രവാസമവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ജില്ലാ കെഎംസിസി സെക്രട്ടറി അസ്‌കർ തിരുവമ്പാടിക്കും അനുമോദനങ്ങളർപ്പിച്ചു. പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അബൂബക്കർ അരിമ്പ്ര, വി.പി. മുസ്‌തഫ, നാസർ വെളിയങ്കോട്,നാസർ മച്ചിങ്ങൽ, സി സി കരീം, മജീദ് പുകയൂർ, സീതി കൊളക്കാടൻ, എ.കെ ബാവ തുടങ്ങി സെൻട്രൽ, നാഷണൽ, ജില്ലാ, മണ്ഡലം, പഞ്ചായത്ത് കെഎംസിസി ഭാരവാഹികൾ ചടങ്ങിൽ സംബന്ധിച്ചു.
ജിദ്ദ മലപ്പുറം ജില്ല കെ എം സി സി
ജിദ്ദ: ഷറഫിയ്യ സഫയർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മലപ്പുറം ജില്ലാ കെഎംസിസിയുടെ വിദ്യാഭ്യാസ ട്രെയിനിങ് വിഭാഗമായ 'ആസ്പൈർ' ന്റെ കീഴിൽ നടക്കുന്ന മീഡിയ ട്രെയിനിങ് കോഴ്സ് വിദ്യാർത്ഥികളും മാധ്യമ പ്രവർത്തകരും കെഎംസിസി നേതാക്കളും പങ്കെടുത്ത യാത്രയപ്പ് സംഗമം ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബുബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി സാദിഖലി തുവ്വൂർ, ജില്ല കെഎംസിസി ചെയർമാൻ ബാബു നഹ്ദി, നാസർ കാടാമ്പുഴ, മീഡിയ ട്രെയിനിങ് വിദ്യാർത്ഥികളും എഴുത്തുകാരുമായ സക്കീന ഓമശ്ശേരി, അൻവർ വണ്ടൂർ, മുഹമ്മദ് കല്ലിങ്ങൽ ഇന്ത്യൻ സ്കൂൾ മാനേജിങ് കമ്മറ്റി അംഗം അസ്‌ലം ആനങ്ങാടൻ, തുടങ്ങിയവർ സംസാരിച്ചു.
മലപ്പുറം ജില്ലാ കെഎംസിസിയുടെ മൊമെന്റോ ആക്ടിങ് പ്രസിഡന്റ് സീതി കൊളക്കാടനും ആസ്പിയർ മീഡിയ വിംഗ് വക ഉപഹാരം ജില്ല ഭാരവാഹിയും ആസ്പൈർ കോർഡിനേറ്ററും കൂടിയായ സുൽഫിക്കർ ഒതായിയും സി ഒ ടി അസീസിന് സമ്മാനിച്ചു. മലപ്പുറം ജില്ലാ കെഎംസിസിയുടെ മീഡിയ ട്രെയിനിങ് പരിപാടി ശ്ലാഘനീയമാണെന്നും ഈ പദ്ധതിയുമായി തുടർന്നും ഓൺലൈൻ വഴി നാട്ടിൽ നിന്ന് സഹകരിക്കുമെന്നും സിഒ.ടി അസീസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. മലപ്പുറം ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും സെക്രട്ടറി വി.വി അഷ്‌റഫ് നന്ദിയും പറഞ്ഞു. അഫ്സൽ നാറാണത്ത്,നൗഫൽ ഉള്ളാടൻ എന്നിവർ പരിപാടിക്ക് നേത്രത്വം നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."