ഗീതാ ഗോപിനാഥിന്റെ നിയമനം പുനപ്പരിശോധിക്കേണ്ടതില്ലെന്നു പിണറായി
ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥിന്റെ നിയമനം പുനപ്പരിശോധിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു സര്‍ക്കാരിന് വലതുപക്ഷ സ്വാധീനം വന്നു ചേരുമ്പോഴാണ് വിമര്‍ശിക്കേണ്ടത്.
അന്താരാഷ്ട്രതലത്തില്‍ അറിയപ്പെട്ട സാമ്പത്തിക വിദഗ്ധയാണ് അവര്‍. സര്‍ക്കാരിന്റെ ഇടതുപക്ഷനയം മാറിപ്പോകുന്നുണ്ടോയെന്ന ആശങ്കയിലാണ് ഇതിനെ പലരും വിമര്‍ശിക്കുന്നത്.
കൂടുതല്‍ ആശങ്ക വലതുപക്ഷത്തിനാണ്. ഇതിനെ സദുദ്ദേശപരമായി കാണുന്നുവെന്നും ഈ ജാഗ്രതയ്ക്ക് നന്ദിയുണ്ടെന്നും പിണറായി പറഞ്ഞു.
ഇടതുപക്ഷക്കാരായ സാമ്പത്തിക വിദഗ്ധര്‍ വേറെയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സാമ്പത്തിക വിദഗ്ധര്‍ പലതരത്തിലുണ്ടൈന്നും കുട്ടികളെ എണ്ണം പഠിപ്പിക്കുന്നവര്‍ മുതല്‍ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായവര്‍ വരെ സാമ്പത്തിക വിദഗ്ധരായുണ്ടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ഇതില്‍ അവസാനം പറഞ്ഞതിലാണ് ഗീതാഗോപിനാഥിന്റെ സ്ഥാനം. സര്‍ക്കാര്‍ ആവശ്യമുള്ള കാര്യങ്ങളില്‍ അവരുടെ ഉപദേശം തേടും. ഏതെല്ലാം സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
എല്ലാ നല്ല കാര്യങ്ങള്‍ക്കും ദോഷം കണ്ടെത്തുന്ന ചിലരാണ് കേരളത്തിലെ പ്രശ്‌നമെന്നും അതിന്റെ ഭാഗമാണ് ഈ വിവാദമെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."