റബര്‍ ബോര്‍ഡ് ആസ്ഥാനം കേരളത്തില്‍ നിന്നു മാറ്റരുതെന്ന് നിയമസഭ
തിരുവനന്തപുരം: റബര്‍ ബോര്‍ഡിന്റെ ആസ്ഥാനം കേരളത്തില്‍നിന്നു മാറ്റരുതെന്നും പ്രാദേശിക ഓഫിസുകള്‍ സംയോജിപ്പിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്നും നിയമസഭ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഇതു സംബന്ധിച്ച് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അവതരിപ്പിച്ച പ്രമേയം പ്രതിപക്ഷത്തിന്റെ ഭേദഗതിയോടെ നിയമസഭ ഐകകണ്ഠേന പാസാക്കി.
റബറിന്റെ താങ്ങുവില 200 രൂപയെങ്കിലും ആക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കര്‍ഷകരുടെ ജീവനോപാധിയായ റബറിന് ന്യായവില ലഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം. ഇറക്കുമതി ചുങ്കം വര്‍ധിപ്പിക്കാന്‍ വാണിജ്യ കരാറുകളില്‍ അനുവദിച്ചിട്ടുള്ള വ്യവസ്ഥകള്‍ ഉപയോഗപ്പെടുത്തണം.
കര്‍ഷകരെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ പ്രൊഡക്്ഷന്‍ ഇന്‍സെന്റീവ് സ്കീം നടപ്പാക്കുന്നുണ്ടണ്ട്. റബര്‍ ആക്ട് പിന്‍വലിക്കുകയോ, കര്‍ഷകദ്രോഹ നടപടികള്‍ അതില്‍ ഉള്പെടുത്തുകയോ ചെയ്യരുത്. റബര്‍ ബോര്‍ഡ് നിര്‍ത്തലാക്കരുതെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."