HOME
DETAILS

ഒറ്റപ്പാലം ബസ് സ്റ്റാന്റില്‍ ജീവഹാനി കൂടാതെ പ്രവേശിക്കാന്‍ കഴിയണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
September 29 2018 | 06:09 AM

%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1

പാലക്കാട്: ജീവഹാനി കൂടാതെയും മാലിന്യം ചവിട്ടാതെയും ഒറ്റപ്പാലം ബസ് സ്റ്റാന്റ് യാത്രാവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ അന്തസുറ്റതും ആരോഗ്യകരവുമായ സാഹചര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. യാത്രക്കാര്‍ക്ക് ഭീഷണിയായ കുണ്ടും കുഴിയും മണ്‍കൂനകളും അതിവേഗം ഒഴിവാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. ശുദ്ധമായ കുടിവെള്ളവും വൃത്തിയുള്ള ഇരിപ്പിടങ്ങളും ബസ് സ്റ്റാന്റില്‍ ഉറപ്പാക്കണമെന്നും കമ്മിഷനംഗം കെ. മോഹന്‍കുമാറിന്റേതാണ് ഉത്തരവ് ഇറക്കി.
പുതിയ സ്റ്റാന്റിന്റെ നിര്‍മാണം വൈകുമെങ്കില്‍ ശുദ്ധജലം, ശുചിമുറി എന്നിവ അതിവേഗം പ്രവര്‍ത്തനക്ഷമമാക്കാന്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തണം. ഇക്കഴിഞ്ഞ ജൂണില്‍ പുതിയ ബസ് സ്റ്റാന്റിന്റെ നിര്‍മാണം പൂര്‍ത്തിയാവുമെന്നാണ് പാലക്കാട് ജില്ലാ കലക്ടര്‍ മാര്‍ച്ച് അഞ്ചിന് കമ്മിഷനെ അറിയിച്ചിരുന്നത്. ഇത് നടപ്പിലായില്ലെങ്കില്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് കമ്മിഷന്‍ നല്‍കിയ ഉത്തരവ് നഗരസഭാ കൗണ്‍സിലിന്റെ പരിഗണനക്ക് 15 ദിവസത്തിനകം നഗരസഭാ സെക്രട്ടറി എത്തിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
ബസ് സ്റ്റാന്റിന്റെ പുറകില്‍ നാലര ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന പുതിയ സ്റ്റാന്റിന്റെ പ്രവൃത്തി 95 ശതമാനം പുര്‍ത്തിയാക്കിയതായി പാലക്കാട് കലക്ടര്‍ കമ്മിഷനെ അറിയിച്ചു. അഞ്ച് കോടി രൂപ കൂടി അധിക വായ്പ എടുത്താണ് നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. യാത്രക്കാരുടെ പ്രാഥമികാവശ്യങ്ങള്‍, ശുദ്ധജല ലഭ്യത എന്നിവയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കാതിരുന്ന നഗരസഭയെ കമ്മിഷന്‍ ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്.
നഗരസഭക്ക് വരുമാനമില്ലാത്തതും അഞ്ച് കോടിയുടെ വായ്പ ലഭിക്കാന്‍ താമസിച്ചതും കരാറുകാരന്റെ വീഴ്ചയുമൊന്നും ജനങ്ങളുടെ പ്രാഥമികാവശ്യങ്ങള്‍ പരിഹരിക്കാന്‍ തടസമാകരുതെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago