ആവശ്യത്തിന് പൊലിസില്ലാതെ ചങ്ങരംകുളം സ്റ്റേഷന്
ചങ്ങരംകുളം: സ്കൂളുകള്‍ തുറക്കാന്‍ ആഴ്ചകള്‍ മാത്രംശേഷിക്കേ ചങ്ങരംകുളം സ്റ്റേഷനില്‍ ഇനിയും ആവശ്യത്തിന് പൊലിസില്ല. നിലവില്‍ മുപ്പതിലധികം പൊലിസുകാര്‍ ആവശ്യമായ ഇവിടെ ശരാശരി എണ്ണത്തിന്റെ പകുതി പോലും ഉദ്യോഗസ്ഥര്‍ ഇല്ല.
മുന്‍പ് രണ്ട് അഡീഷണല്‍ എസ്.ഐയും ഗ്രേഡ് എ.എസ്.ഐമാരടക്കം അഞ്ച് എ.എസ്.ഐമാരും സ്റ്റേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്ത സ്റ്റേഷനില്‍ നിന്ന് ഒരു അഡീഷണല്‍ എസ്.ഐയേയും എ.എസ്.ഐയേയും രണ്ട് ഗ്രേഡ് എ.എസ്.ഐയേയും സ്പെഷല്‍ ബ്രാഞ്ചിലേക്ക് മാറ്റുകയും രണ്ട് ഗ്രേഡ് എ.എസ്.ഐമാരെ സ്ഥലം മാറ്റുകയും ഒരു എ.എസ്.ഐ സര്‍വിസിലിരിക്കുമ്പോള്‍ മരിക്കുകയും ചെയ്തിരുന്നു. കൂടാതെ അഞ്ചോളം സിവില്‍ പൊലിസ് ഓഫിസര്‍മാരേയും സ്ഥലം മാറ്റിയിരുന്നു.
നിലവില്‍ സ്റ്റേഷനില്‍ എ.എസ്.ഐ തസ്തിക ഒഴിഞ്ഞിരിക്കുകയാണ്. അഡീഷണല്‍ എസ്.ഐ ആയി ഒരാള്‍ മാത്രമാണ് സ്റ്റേഷനിലുള്ളത്.
ആയതിനാല്‍ തന്നെ സ്റ്റേഷനില്‍ കേസുകള്‍ കുന്നുകൂടി കിടക്കുകയാണ്. കൂടാതെ വനിതാ പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതുമൂലം വിരലില്‍ എണ്ണാവുന്ന വനിതാ പൊലിസുകാരാണ് സ്റ്റേഷനില്‍ ഉള്ളത്.
നിലവില്‍ ഉള്ള സംഘബലത്തില്‍ നിന്നും ഹൈവേ പൊലിസിലേക്കും ട്രഷറി, ട്രാഫിക്ക്, പാസ്പോര്‍ട്ട് വെരിഫിക്കേഷന്, സി.ഐ ഓഫിസ്, കോടതി എന്നിവയ്ക്കും ദിനം പ്രതി ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."