സ്ത്രീകള്‍ പരാതി പറയാന്‍ മടിക്കേണ്ട: പഞ്ചായത്തുകളില്‍ വനിതാ പൊലിസിനെ നിയമിച്ച് ആഭ്യന്തരവകുപ്പ്
നിലമ്പൂര്‍: പൊലിസ് സ്‌റ്റേഷനുകളില്‍ നേരിട്ടെത്തി സ്ത്രീകള്‍ പരാതി പറയാന്‍ മടിക്കുന്ന സാഹചര്യത്തില്‍ അതാത് പഞ്ചായത്തുകളില്‍ ഒരു വനിതാ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാന്‍ ആഭ്യന്തര വകുപ്പ് മുന്നിട്ടിറങ്ങുന്നു. മുന്നോടിയായി നിലമ്പൂര്‍ നഗരസഭയില്‍ പദ്ധതി നടപ്പാക്കി.
വനിതകള്‍ക്കെതിരേ ഗാര്‍ഹിക പീഡനങ്ങള്‍ ഉള്‍പ്പെടെ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊലിസ് സ്‌റ്റേഷനില്‍ നേരിട്ടെത്തി പരാതി നല്‍കാന്‍ പലരും മടിക്കുകയാണ്. ഇതിന് പരിഹാരമെന്ന നിലയിലാണ് നഗരസഭകളിലും പഞ്ചായത്തുകളിലും ആഴ്ചയില്‍ ഒരു ദിവസം വനിതാ പൊലിസിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
നിലമ്പൂര്‍ നഗരസഭയിലും സ്റ്റേഷന്‍ പരിധിയിലെ പഞ്ചായത്തുകളിലും ചൊവ്വാഴ്ചകളില്‍ വനിതാ പൊലിസിന്റെ സേവനം ഉറപ്പുവരുത്തിയതായി നിലമ്പൂര്‍ എസ്.ഐ മനോജ് പറയറ്റ പറഞ്ഞു. രാവിലെ പത്തര മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് ഇവരുടെ സേവനം ലഭിക്കുക. ഈ സമയത്ത് പരാതിയുള്ള വനിതകള്‍ക്ക് നേരിട്ടെത്തി പരാതി നല്‍കാം. അവിടെത്തന്നെ പരിഹരിക്കാവുന്ന വിഷയമാണെങ്കില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ വനിതാ പൊലിസിന് അധികാരമുണ്ട്.
അല്ലാത്ത പരാതികള്‍ അതാതു പൊലിസ് സ്‌റ്റേഷനുകളിലേക്ക് തുടര്‍നടപടികള്‍ക്കായി റഫര്‍ ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നഗരസഭകളിലും പഞ്ചായത്തുകളിലും പദ്ധതി നടപ്പിലാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."