HOME
DETAILS

മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിലക്ക്: വി.എസ് സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു

  
backup
July 29 2016 | 20:07 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95-3


തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിര്‍ഭയമായി കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് വി.എസ് അച്യുതാനന്ദന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. കഴിഞ്ഞ പത്ത് ദിവസത്തിലേറെയായി ഹൈക്കോടതിയിലുണ്ടായ ചില അനിഷ്ട സംഭവങ്ങളുടെ പേരില്‍ ഹൈക്കോടതിയിലും സംസ്ഥാനത്തെ ഇതര കോടതികളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് കടന്നു ചെല്ലാനോ, വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനോ കഴിയുന്നില്ല. ഒരുകൂട്ടം അഭിഭാഷകരും പൊലിസും ചേര്‍ന്ന് സ്വതന്ത്രമായ മാധ്യമ പ്രവര്‍ത്തനം തടയുകവഴി ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുകയാണ്. ഇപ്പോള്‍ ഹൈക്കോടതി തന്നെ മീഡിയാ റൂം അടച്ചിട്ട് മാധ്യമ പ്രവര്‍ത്തകരെ കോടതി പരിസരത്തു നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. തുറന്ന കോടതി എന്ന ഭരണഘടനാപരമായ സങ്കല്‍പ്പത്തിനു തന്നെ വിരുദ്ധമാണ് ഈ നടപടി. അതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 1.60 കോടി രൂപയുടെ വ്യാജ കറന്‍സി പിടികൂടി; നോട്ടില്‍ ഗാന്ധിജിക്ക് പകരം അനുപം ഖേര്‍, റിസര്‍വ് ബാങ്കിന് പകരം 'റിസോള്‍ ബാങ്ക് ഓഫ് ഇന്ത്യ' 

National
  •  2 months ago
No Image

പോക്സോ കേസില്‍ മോന്‍സന്‍ മാവുങ്കലിനെ കോടതി വെറുതെവിട്ടു; ഒന്നാംപ്രതിയായ മാനേജര്‍ കുറ്റക്കാരന്‍

Kerala
  •  2 months ago
No Image

അന്‍വര്‍ തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു; മതത്തെയും വിശ്വാസത്തെയും ദുരുപയോഗം ചെയ്തു: എ.കെ ബാലന്‍

Kerala
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  2 months ago
No Image

മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്

National
  •  2 months ago