HOME
DETAILS
MAL
പ്രശ്നബാധിതം 1,722 ബൂത്തുകള്‍
backup
December 07 2020 | 03:12 AM
പ്രത്യേക പൊലിസ് പട്രോളിങ് ഏര്‍പ്പെടുത്തി
തിരുവനന്തപുരം: നാളെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലായി 1,722 പ്രശ്നബാധിത ബൂത്തുകളുണ്ടെന്ന് പൊലിസ്. ഇവിടങ്ങളില്‍
പരമാവധി 13 ബൂത്തുകള്‍ വരെ ഉള്‍പ്പെടുത്തി 716 ഗ്രൂപ്പ് പട്രോള്‍ സംവിധാനത്തിന് രൂപം നല്‍കിയിട്ടുണ്ട്.
കൂടാതെ ഒരു പൊലിസ് സ്റ്റേഷനില്‍ രണ്ട് വീതം 354 പ്രത്യേക പട്രോള്‍ സംഘങ്ങളും രംഗത്തുണ്ടാവുമെന്ന് പൊലിസിന്റെ ഇലക്ഷന് നോഡല്‍ ഓഫിസര്‍ ഐ.ജി പി. വിജയന് അറിയിച്ചു.
അഞ്ചു ജില്ലകളേയും പ്രത്യേകം മേഖലകളായി തിരിച്ചാണ് പൊലിസിനെ നിയോഗിച്ചിട്ടുള്ളത്.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാനായി സംസ്ഥാന പൊലിസ് മേധാവിയുടെ കീഴില്‍ എട്ട് കമ്പനി സ്ട്രൈക്കിങ് ഫോഴ്സിനെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട്. േ
സാണല് ഐ.ജി, ഡി.ഐ.ജിമാര്‍, ജില്ലാ പൊലിസ് മേധാവിമാര്‍ എന്നിവരുടെ കീഴിലും ഏഴ് കമ്പനി വീതം പൊലിസുകാര്‍ സ്ട്രൈക്കിങ് ഫോഴ്സായി രംഗത്തുണ്ടാവും.
പ്രശ്നബാധിത ബൂത്തുകളില്‍ പൊലിസിന്റെ പ്രത്യേക നിരീക്ഷണവും റോന്ത് ചുറ്റലും ഉണ്ടാവും.
പൊലിസിന്റെ മൊത്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുമായി പൊലിസ് ആസ്ഥാനത്ത് പ്രത്യേക ഇലക്ഷന് സെല്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."