ഡെങ്കിപ്പനി: വേങ്ങരയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി
വേങ്ങര: ഡെങ്കിപ്പനി വ്യാപകമായതിനെത്തുടര്‍ന്ന്് ആരോഗ്യവകുപ്പ് പരിശോധന നടത്തി. പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രോഗലക്ഷണങ്ങള്‍ കൂടുതലായി കാണപ്പെടുന്ന പ്രദേശങ്ങളിലാണ് അധികൃതര്‍ എത്തിയത്. വീടുകള്‍, വ്യാപാരവ്യവസായ സ്ഥാപനങ്ങള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പരിശോധന. 413 വീടുകള്‍, 51 സ്ഥാപനങ്ങള്‍, 15 തോട്ടങ്ങള്‍, 14 കെട്ടിട നിര്‍മാണ സ്ഥലങ്ങള്‍, 11 ഇതര സംസ്ഥാനതൊഴിലാളി താമസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ടു വീടുകള്‍ക്കു ഒന്‍പത് സ്ഥാപനങ്ങള്‍ക്കും നോട്ടീസ് നല്‍കി.
ഇവരില്‍ നിന്നും കൊതുകുകള്‍ കേന്ദ്രീകരിക്കുന്ന തരത്തില്‍ മലിനജലം കെട്ടി നിര്‍ത്തുക, പകര്‍ച്ചവ്യാധി പരത്തുന്ന തരത്തില്‍ മാലിന്യങ്ങള്‍ കൂട്ടിയിടുക, പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക എന്നീ കുറ്റങ്ങള്‍ക്ക് 500 രൂപ വീതം പിഴയീടാക്കി.
ഇതുകൂടാതെ ഗ്രാമ പഞ്ചായത്തിനോട് 2000 രൂപ പിഴ ഈടാക്കുന്നതിന്ന് ശുപാര്‍ശ ചെയ്തു, വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിനു കീഴില്‍ 10 ടീമുകളായി നടന്ന പരിശോധനക്ക് എരിക്കോട് ഡോ. രജ്ഞിത്, തെന്നലയില്‍ ഡോ. ബഷീര്‍, വേങ്ങരയില്‍ ഡോ. വി.പി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ബാബു, എച്ച്.ഐമാരായ പി മോഹന്‍ദാസ്, കെ ബഷീര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍, ആശാ വര്‍ക്കര്‍മാര്‍, പഞ്ചായത്ത് പ്രതിനിധികള്‍, ആശാപ്രവര്‍ത്തകര്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."