HOME
DETAILS
MAL
എസ്.എഫ്.ഐയുമായി ഏറ്റുമുട്ടല്‍: കേരളവര്‍മ്മ കോളജ് പ്രിന്‍സിപ്പല്‍ രാജിവച്ചു
backup
July 10 2019 | 21:07 PM
തൃശൂര്‍ : വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന കേരളവര്‍മ്മ കോളജില്‍ പ്രിന്‍സിപ്പല്‍ ഡോ.ജയദേവന് ദേവസ്വം ബോര്‍ഡിനെ രാജി സന്നദ്ധത അറിയിച്ചു. എസ്.എഫ്.ഐയുമായുള്ള തര്‍ക്കമാണ് രാജിക്കു കാരണമായതായി പറയുന്നത്. രാജി ബോര്‍ഡ് സ്വീകരിച്ചിട്ടില്ല.
കോളജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പലും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.ഫീസ് കൂടുതല്‍ വാങ്ങുന്നുവെന്ന പരാതി പ്രിന്‍സിപ്പലിനോട് പറയാന്‍ ചെന്ന കോളജ് ചെയര്‍മാനെ പ്രിന്‍സിപ്പല്‍ അപമാനിച്ചുവെന്നാണ് ആരോപണം. ഇതോടെ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ മുറി ഉപരോധിച്ചു. പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടിലായിരുന്നു പ്രിന്‍സിപ്പല്‍. പ്രതിഷേധം കുട്ടികളും ശക്തമാക്കിയപ്പോഴാണ് രാജിയെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."