റെയില്‍വേ സ്റ്റേഷന് മാര്‍ച്ചും ധര്‍ണയും നടത്തി
ആലുവ : റെയില്‍വേ സ്റ്റേഷന് പടിഞ്ഞാറന്‍ കവാടം പ്രാവര്‍ത്തികമാക്കാന്‍ അടിയന്തിരനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ. പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷന് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.
ആലുവയുടെ വികസനത്തിന് അത്യന്താപേഷിതമായ പടിഞ്ഞാറന്‍ കവാടം നിര്‍മ്മിയ്ക്കണമെന്ന പൊതുജനങ്ങളുടെ കാലങ്ങളായിട്ടുള്ള ആവശ്യം പലപ്രാവശ്യം റെയില്‍വേ അധികൃതരെ അറിയിച്ചിട്ടും ഇതിന് അര്‍ഹിക്കുന്ന പ്രാധാന്യം റെയില്‍വേ അധികൃതര്‍ നല്‍കിയിട്ടില്ല.
കവാടം പ്രാവര്‍ത്തികമായാല്‍ പട്ടണത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാവുന്നതുമാണ്. ഇപ്പോള്‍ പടിഞ്ഞാറന്‍ കവാടം പ്രാവര്‍ത്തികമാക്കുന്നതിന് ഗുഡ്സ്ഷെഡ് ഒരു തടസ്സമാണ് എന്ന സാഹചര്യം വന്നിരിക്കുകയാണ്.
പടിഞ്ഞാറന്‍ കവാടത്തിന് ഗുഡ്സ്ഷെഡ് തടസ്സമാണെങ്കില്‍ ഗുഡ്സ്ഷെഡ് മാറ്റിസ്ഥാപിച്ച് പടിഞ്ഞാറന്‍ കവാടം പ്രാവര്‍ത്തികമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ. അഷ്റഫ് പറഞ്ഞു.
സി.പി.ഐ. മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീന് അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജി. വനിജയന്, പി. നവകുമാരന്‍, ജില്ലാ പഞ്ചായത്ത് അംഗം അസ്ലഫ് പാറേക്കാടന്‍, ബ്ലോക്ക് പഞ്ചായത്തംഗം അസീസ് എടയപ്പുറം, കൗണ്‍സിലര്‍മാരായ പി.സി. ആന്റണി, ഓമനഹരി, സാജിത സഹീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ സതീഷ്കുമാര്‍, പി.വി. ഏല്യാസ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."