HOME
DETAILS

രണ്ട് മാസം മുമ്പ് റിയാദിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട മലയാളി നഴ്‌സിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

  
backup
December 07 2020 | 18:12 PM

riyad-nurse-death-issue-071220

     റിയാദ്: രണ്ടു മാസം മുമ്പ് റിയാദിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കുമിളി അമരാവതി കക്കാടംപള്ളിൽ നോബിളിൻ്റെ ഭാര്യ സൗമ്യയുടെ (33) മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. സഊദിയിലെ നിയമ നടപടികൾക്ക് ശേഷം ഇത്തിഹാദ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മൃതദേഹം ഭർത്താവ് നോബിൾ ജോസും കുടുംബാംഗങ്ങും ചേർന്നാണ് ഏറ്റുവാങ്ങിയത്. ഇക്കഴിഞ്ഞ ഒക്‌ടോബർ ഏഴിനാണ് റിയാദിൽ സൗമ്യയെ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ഉയർത്തി ഭർത്താവും കുടുംബാംഗങ്ങളും നേരത്തെ രംഗത്തെത്തിയിരുന്നു.

     അസ്വഭാവിക മരണം എന്ന നിലയിലാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും കുടുംബത്തിന്റെ നിർദേശപ്രകാരം റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി പെട്ടെന്ന് തന്നെ മൃതദേഹം കുടുംബങ്ങൾക്ക്‌ കൈമാറിയത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചെങ്കിലും വരും ദിനങ്ങളിൽ എംബസിയുടെ സഹകരണത്തോടെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ഭാരവാഹികൾ അറിയിച്ചു.

    സൗമ്യയുടെ മരണവുമായി ബന്ധപ്പെട്ടു ഇന്ത്യൻ എംബസിയിലും വിദേശ കാര്യ മന്ത്രാലയത്തിലും കൊടുത്ത പരാതികളിൽ തീർപ്പുണ്ടാകുമെന്നും കുടുംബതിന് നീതി ലഭിക്കുമെന്നുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ഭർത്താവ് നോബിൾ ജോസും കുടുംബവും. എയർപോർട്ടിൽ നിന്നും മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് തൊടുപുഴ മണ്ണപുറം സിഎച്ച് സെന്റെറിൻറെ ആംബുലൻസ് സേവനവും കോട്ടയം മുസ്‌ലിം യൂത്ത് ലീഗ് നേതാവ് അനസുമായി ബന്ധപ്പെട്ട് വെൽഫെയർ വിംഗ്‌ നേതാക്കൾ സൗകര്യം ചെയ്‌തിരുന്നു.
കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം പതിനൊന്നു മണിക്ക് കുടമാളൂർ സെന്റ് മേരീസ് ഫൊറോന പള്ളി സെമത്തേരിയിൽ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അടക്കം ചെയ്യ്തു

      റിയാദിൽ മരണവുമായി ബന്ധപ്പെട്ട് പോസ്റ്റ്മോർട്ടം, മറ്റു ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള കേസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് ആദ്യ ദിവസം മുതൽ നേതൃത്വം നൽകിയത് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ആണ്. സൗമ്യ ജോലി ചെയ്തിരുന്ന ഹോസ്പിറ്റൽ, ഇന്ത്യൻ എംബസി, റിയാദ് പോലീസ് ഡിപ്പർട്ട്മെന്റ, ബ്യൂറോ ഇൻവെസ്റ്റിഗേഷൻ, ഫോറൻസിക് ഡിപ്പാർട്ട്മെന്റ് തുടങ്ങി എല്ലാ ഓഫീസുകളിലും നിരന്തരം കയറി ഇറങ്ങി മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ റഫീഖ് മഞ്ചേരി കൺവീനർ ഷറഫു പുളിക്കൽ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട് എന്നിവരാണ് നേതൃത്വം നൽകിയത്. നാട്ടിൽ നിന്നും നേരിട്ട് എംബസിയുമായും മറ്റു ഉദ്യോഗസ്ഥ തല ഇടപെടലുകൾക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ഡീൻ കുര്യാക്കോസ് എംപി എന്നിവരും ഉണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-26-10-2024

PSC/UPSC
  •  2 months ago
No Image

പ്രിയങ്ക ഗാന്ധിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമില്ലെന്ന് ബിജെപി

National
  •  2 months ago
No Image

ട്രാഫിക് നിയമങ്ങൾ കർശനമാക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

പാക്കിസ്ഥാനിൽ ചാവേർ ആക്രമണം; എട്ടു പേർ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

വിഴി‌ഞ്ഞം ചപ്പാത്ത് ചന്തയ്ക്ക് സമീപം തലയോട്ടിയും അസ്ഥികൂടവും; മൂന്ന് മാസം മുൻപ് കാണാതായ വ്യക്തിയുടേതെന്ന് സംശയം

Kerala
  •  2 months ago
No Image

ഭീകരരുടെ ഒളിയിടം തകർത്ത് സുരക്ഷാ സേന; മൈനുകളും,ഗ്രനേഡുകളും കണ്ടെത്തി

National
  •  2 months ago
No Image

1991ല്‍ പാലക്കാട് മുനിസിപ്പാലിറ്റി ഭരിക്കാന്‍ സിപിഎം ബിജെപിയുടെ പിന്തുണ തേടി; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യര്‍

Kerala
  •  2 months ago
No Image

വിമാനങ്ങള്‍ക്കു നേരെ വ്യാജബോംബ് ഭീഷണി; 25 കാരൻ പിടിയിൽ

National
  •  2 months ago
No Image

വയനാട് ലഹരിയുടെ കേന്ദ്രമായി മാറി, 500 ലധികം ബലാത്സംഗങ്ങളുണ്ടായി; ജില്ലക്കെതിര അധിക്ഷേപ പോസ്റ്റുമായി ബി.ജെ.പി വക്താവ്

National
  •  2 months ago
No Image

യു.എ.ഇയിൽ പുതിയ ഗതാഗത നിയമങ്ങൾ; ലംഘനങ്ങൾക്ക് തടവും രണ്ട് ലക്ഷം ദിർഹം വരെ പിഴയും

uae
  •  2 months ago