സൂക്ഷിക്കുക; വൈദ്യുതി സുഹൃത്താണ്, വില്ലനുമാണ്
കൊച്ചി: വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ അപകടം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദേശം.
വൈദ്യുതി സുഹൃത്തും ഉപകാരിയുമാണ്, എന്നാല്‍ അശ്രദ്ധ കാണിച്ചാല്‍ അന്തകനുമാകാം. വൈദ്യുതി ലൈനുകളുടെ സമീപമുള്ള പ്രവൃത്തികളും വൈദ്യുതി ഉപകരണങ്ങളുടെ ഉപയോഗവും വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യാവൂ എന്ന് ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. വൈദ്യുതി ലൈനുകളില്‍ തട്ടി അപകടങ്ങള്‍ ഉണ്ടാകുന്നതു കൂടിവരുകയാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ മുപ്പതോളം അപകടങ്ങളാണു സംസ്ഥാനത്ത് ഉണ്ടായത്. അശ്രദ്ധയും അറിവില്ലായ്മയുമാണ് ഇതിനു കാരണം.
ശ്രദ്ധിക്കാന്‍:
വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹനിര്‍മിതമായ പൈപ്പുകളും മറ്റും ഉപയോഗിക്കാന്‍ പാടില്ല. വീടുകളില്‍ മിക്സി, വാട്ടര്‍പമ്പ്, ഹീറ്റര്‍, ഇസ്തിരിപ്പെട്ടി എന്നിവയുടെ തകരാറോ അശ്രദ്ധയോ അപകടത്തിനു കാരണമാകുന്നു. വീടുകളില്‍ 30മില്ലി ആംപിയര്‍ ലീക്കേജ് കറന്റ് സെന്‍സിറ്റിവിറ്റിയുളള എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍(ഇ.എല്‍.സി.ബി) സ്ഥാപിക്കുന്നത് അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ താല്കാലികമായ വയറുകള്‍ ഉപയോഗിക്കുന്നതി ശ്രദ്ധിക്കണം.
ഡില്ലിങ് യന്ത്രം, വെല്‍ഡിങ് യന്ത്രം എന്നിവ വേണ്ടത്ര മുന്‍കരുതല്‍ ഇല്ലാതെ ഉപയോഗിക്കരുത്. മികച്ച ഇ.എല്‍.സി.ബി, ബോഡി എര്‍ത്തിങ്, ഡബിള്‍ ഇന്‍സുലേറ്റഡ് കേബിള്‍ എന്നിവ ഉപയോഗിച്ചാല്‍ അപകടങ്ങള്‍ ഒഴിവാക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."