കുമ്പളത്ത് ദേശീയ പാതയില്‍ സ്വകാര്യ ബസ് തലകീഴായി മറിഞ്ഞു
നെട്ടൂര്‍: ദേശീയപാതയില്‍ കുമ്പളം ടോളിന് സമീപം എറണാകുളത്തുനിന്നും ചേര്‍ത്തലയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മീഡിയനില്‍ ഇടിച്ച് നടുറോഡിലേക്ക് മറിഞ്ഞു വീണു.
ഡ്രൈവര്‍ക്കും 10 യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റു. ഇവരെ നെട്ടൂരിലേയും അരൂരിലേയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷകള്‍ക്ക് ശേഷം വിട്ടയച്ചു.
രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നതും റോഡില്‍ ഈ സമയത്ത് മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാകുന്നതിന് കാരണമായി.
ഗാന്ധിനഗറില്‍ നിന്നും. തൃപ്പൂണിത്തുറയില്‍ നിന്നും സ്റ്റേഷന്‍ ഓഫിസര്‍ ഉണ്ണികൃഷ്ണന്‍, സുരേഷ്, കെ.പി മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഫയര്‍ഫോഴ്‌സ് യൂനിറ്റും പനങ്ങാട് പൊലിസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രര്‍ത്തനം നടത്തിയത്.
അപകടം മൂലംദേശിയ പാതയില്‍ ഒരു മണിക്കൂറോളം ഗതാഗത തടസ്സം നേരിട്ടു. ക്രെയിന്‍ ഉപയോഗിച്ച് ബസ് ഉയര്‍ത്തി സര്‍വീസ് റോഡിലേക്ക് മാറ്റി നിവര്‍ത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
സര്‍വീസ് റോഡില്‍ നിന്നും കയറിവന്ന വാഹനത്തില്‍ തട്ടാതിരിക്കാന്‍ ബസ് വെട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് മീഡിയനില്‍ ഇടിച്ച് വലതുഭാഗം ചരിഞ്ഞ് റോഡിന് നടുക്ക് വീഴുകയായിരുന്നു.
കണയന്നൂര്‍ താലൂക്ക് തഹസ്സില്‍ദാര്‍ എം.പി ഭരതന്‍, കുമ്പളം വില്ലേജ് ഓഫീസര്‍ പി.സി.രാജു, അസി.കമ്മീഷണര്‍ മാമോസ് മേമന്‍, എന്നിവര്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."