പരിസ്ഥിതി-ജല സംരക്ഷണ പദ്ധതികളുമായി ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി-ഊര്‍ജ-ജല സംരക്ഷണം ലക്ഷ്യമാക്കി ഈ വര്‍ഷം വിവിധ പദ്ധതികള്‍ ആരംഭിക്കുന്നു.ഊര്‍ജവും ജലവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ വിശ്വാസികള്‍ക്ക് ബോധ്യപ്പെടുത്തുന്നതിന് സിനെര്‍ഗിയ എന്ന പേരിലാണ് പദ്ധതി തയാറാക്കിയിരിക്കുന്നതെന്ന് സഭാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്താരാഷ്ട്ര ജലദിനമായ ജൂണ്‍ നാലിനുസഭയുടെ എല്ലാപള്ളികളിലും സ്ഥാപനങ്ങളിലും ഭവനങ്ങളിലും മഴവെള്ള സംഭരണ സ്ഥാപിക്കുന്നതിന് നിര്‍ദേശം നല്‍കും.സഭയുടെ പരിസ്ഥിതി കമ്മീഷന്റെ നേത്യത്വത്തില്‍ എല്ലാ പള്ളികളും പരിസ്ഥിതി സൗഹാര്‍ദ്ദ-ഹരിത ദേവലായമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായിതായും അറിയിച്ചു.സഭയിലെ ആത്മീയ പ്രസ്ഥാനങ്ങളുടെ നേത്യത്വത്തില്‍ സംസ്ഥാനത്തെ പ്രധാന ശുദ്ധജലസ്രോതസുകള്‍ വ്യത്തിയാക്കുകയും മഴക്കാലപൂര്‍വ ശുചികരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിര്‍ദേശം നല്‍കിയതായും അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ,സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്,മാധ്യമസമിതി പ്രസിഡന്റ് ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ്,വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ ജോണ്‍,ആത്മായ ട്രസ്റ്റി ജോര്‍ജ് പോള്‍,സഭാസെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."