വില്ലേജ് ഓഫിസ് ഇടിഞ്ഞുവീഴാറായ കെട്ടിടത്തില്‍; ഭീതിയോടെ ജീവനക്കാര്‍
രാജാക്കാട്: കാലപ്പഴക്കത്താല്‍ ഇടിഞ്ഞു വീഴാറായ വില്ലേജ് ഓഫിസിനുള്ളില്‍ ജീവന് പണയപ്പെടുത്തിയാണ് ആനവിരട്ടി വില്ലേജ് ഓഫിസിലെ ഒരുപറ്റം ജീവനക്കാര്‍ ദിവസങ്ങള്‍ തള്ളി നീക്കുന്നത്. കോണ്‍ക്രീറ്റ് ദ്രവിച്ച് കെട്ടിടഭാഗം അടര്‍ന്ന് ജീവനക്കാരുടെ തലയില്‍ വീണിട്ടും കാണേണ്ടവര്‍ മാത്രം കെട്ടിടത്തിന്റെ ജീര്‍ണ്ണാവസ്ഥ കാര്യമായെടുത്തിട്ടില്ല.
വരുന്ന മഴക്കാലത്തേയും ജീവനക്കാര്‍ ഭീതിയോടെയാണ് നോക്കി കാണുന്നത്. ജീവനക്കാരുടെ ജീവന് ഭീഷിണിയായി വില്ലേജ് ഓഫിസ് കെട്ടിടം മാറിയിട്ടും ഇതൊന്നും കാണുവാന്‍ അദികൃതര്‍ക്ക് കഴിയുന്നില്ല. 1997ലാണ് കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. തുടര്‍ന്ന് ഇവിടെ വില്ലേജ് ഓഫിസിന്റെ പ്രവര്‍ത്തനം ആരംഭിച്ച് പതിറ്റാണ്ടുകള്‍ പിന്നിടുമ്പോളും ഇതുവരെയും ഒരുതവണ പോലും കെട്ടിടത്തിന്റെ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ല.
മഴ പെയ്യുന്ന സമയത്ത് കെട്ടിടത്തിന്റെ ഭിത്തിയടക്കം ചോര്‍ന്നൊലിയ്ക്കുന്ന അവസ്ഥയിലാണ്. മുമ്പ് മുകള്‍ ഭാഗത്തുനിന്നും കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണ സംഭവവും ഉണ്ടായിട്ടുണ്ട്.
കാലപ്പഴക്കാത്തലും നിര്‍മ്മാണ പ്രവര്‍ത്തനത്തിലെ അശാസ്ത്രീയത കൊണ്ടും കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് പുറത്തായ കമ്പികള്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്.
നിലവില്‍ വിള്ളല്‍ വീണിരിക്കുന്ന കോണ്‍ക്രീറ്റ് പാളികള്‍ ശക്തമായി മഴപെയ്ത് വെള്ളമിറങ്ങുന്നതോടെ അടര്‍ന്ന് താഴെ വീഴുമെന്നതിന് സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."