HOME
DETAILS
MAL
കര്‍ഷക സമരം ശക്തമാകുന്നു: പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ട്രപതിയെ കാണും
backup
December 08 2020 | 10:12 AM
ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുന്നതിനിടെ പ്രതിപക്ഷ നേതാക്കള്‍ നാളെ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ കാണും. നാളെ വൈകീട്ട് രാഷ്ട്രപതിയെ കാണാന്‍ അനുമതി ലഭിച്ചതായിഎന്സിപി നേതാവ് ശരദ് പവാര്‍ അറിയിച്ചു. കര്‍ഷക സമരത്തിന്റെ ഭാവി ആലോചിക്കാനായി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ നാളെ കൂടിയാലോചിക്കും.തുടര്‍ന്ന് രാഷ്ട്രപതിക്ക് മുന്നില്‍ കൂട്ടായ നിവേദനം സമര്‍പ്പിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞു.
അതിന് മുന്‍പായി പ്രതിപക്ഷ നേതാക്കള്‍ യോഗം ചേര്‍ന്ന് കര്‍ഷക സമരവുമായി ബന്ധപ്പെട്ട് സംയുക്ത നിലപാട് തീരുമാനിക്കും. ആ തീരുമാനം തങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കുമെന്നും ശരത് പവാര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."