HOME
DETAILS
MAL
തദ്ദേശതെരഞ്ഞെടുപ്പ് ഒന്നാംഘട്ടം; വോട്ട് ചെയ്തത് 72.67 ശതമാനം പേര്
backup
December 08 2020 | 13:12 PM
തിരുനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ ഒന്നാംഘട്ട വോട്ടെടുപ്പില്‍ ഒമ്പതുമണിക്കൂര്‍ പിന്നിടുമ്പോള്‍ വോട്ട് ചെയ്തത് 72.67 ശതമാനം പേര്.
തിരുവനന്തപുരം 69.34, കൊല്ലം 65.24, പത്തനംതിട്ട 69.48, ഇടുക്കി 74.2, ആലപ്പുഴ 76.3 എന്നിങ്ങനെയാണ് 6.30 വരെയുള്ള പോളിങ് ശതമാനം.
അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. ഇനി കൊവിഡ് ബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വോട്ടു ചെയ്യാനുള്ള സമയമാണ്.
എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസപ്പെട്ടു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാര്‍ഡുകളിലേക്കാണ് ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 88,26,873 വോട്ടര്‍മാര്‍ വിധിയെഴുതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."