HOME
DETAILS
MAL
വോട്ട് ചെയ്യാനെത്തിയ വയോധിക കയ്യില്‍ ഒഴിച്ചുനല്‍കിയ സാനിറ്റെസര്‍ കുടിച്ചു; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
backup
December 08 2020 | 13:12 PM
കരുനാഗപ്പള്ളി:വോട്ട് ചെയ്യാനെത്തിയ വയോധിക സാനിറ്റെസര്‍ കുടിച്ച് ആശുപത്രിയില്‍ ചികിത്സയില്‍. അണുവിമുക്തമാക്കാന്‍ കൈയ്യില്‍ ഒഴിച്ച് കൊടുത്ത സാനിറ്റൈസര്‍ വയോധിക കുടിക്കുകയായിരുന്നു.
രാവിലെ 8.45ന് കരുനാഗപ്പള്ളി നഗരസഭയിലെ രണ്ടാം ഡിവിഷനിലെ ശകതി പറമ്പില്‍ ഗവ: എല്‍.പി.എസ്സിലെ ബൂത്തിലാണ് സംഭവം. ഇവരെ പെട്ടെന്ന് തന്നെ ആരോഗ്യ പ്രവര്‍ത്തകരെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം പോളിങ് ബൂത്തിലേക്ക് കയറുമ്പോഴും തിരിച്ചിറങ്ങുമ്പോഴും സാനിറ്റൈസര്‍ ഉപയോഗിക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് വയോധികക്കും സാനിറ്റൈസര്‍ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."