എം.എല്‍.എ സര്‍വകക്ഷി യോഗം വിളിക്കണം: യു.ഡി.എഫ്
മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലത്തോട് അവഗണനയാണ് കാട്ടുന്നതെന്നും മണ്ഡലത്തിലെ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എം.എല്‍.എ ഒ.ആര് കേളു സര്‍വകക്ഷി യോഗം വിളിച്ചു കൂട്ടണമെന്നും മാനന്തവാടി നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
മണ്ഡലത്തിലെ വികസന കാര്യത്തില്‍ വളരെ പിന്നോക്കം പോകുന്ന അവസ്ഥയാണുള്ളത്. മൈസൂര്‍-മാനന്തവാടി-തലശ്ശേരി റെയില്‍വേ, ജില്ലാ ആശുപത്രി, ലാന്റ് ബോര്‍ഡ്, ഡി.എം.ഒ ഓഫിസ് ചുരമില്ലാത്ത പൂഴിത്തോട് റോഡ് തുടങ്ങിയ എല്ലാ കാര്യങ്ങളിലും അവഗണനയാണ് കാട്ടുന്നത്.
ഈ കാര്യങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിനും പൊതുസമൂഹത്തിന്റെ ഇടപെടല്‍ ഉറപ്പാക്കുന്നതിനും എം.എല്‍.എ സര്‍വകക്ഷി യോഗം വിളിച്ചുകൂട്ടാന്‍ തയാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ കാര്യങ്ങളുന്നയിച്ച് സര്‍ക്കാറിന് നിവേദനം നല്‍കാനും യു.ഡി.എഫ് യോഗം തീരുമാനിച്ചു.
യോഗത്തില്‍ എക്കണ്ടി മൊയ്തുട്ടി, പടയന്‍ മുഹമ്മദ്, എം.സി സെബാസ്റ്റ്യന്‍, കടവത്ത് മുഹമ്മദ്, പി.വി ജോര്‍ജ്, ഭൂപേഷ്, പി.എം ഷബീറലി, പടയന്‍ അബ്ദുല്ല, ഡെന്നിസണ്‍ കണിയാരം, പി.വി.എസ് മൂസ, സണ്ണി ചാലില്‍, പത്മനാഭന്, ജോസ് പുറക്കല്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."