HOME
DETAILS

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആത്മപരിശോധന നടത്തണം

  
backup
December 08 2020 | 23:12 PM

gfdgfsdh


മതന്യൂനപക്ഷങ്ങളും, ദലിത് പിന്നോക്ക വിഭാഗങ്ങളും ഇന്ത്യന്‍ പരിസരങ്ങളില്‍ ഇപ്പോഴും ശ്വാസംമുട്ടിയാണ് വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നത്. 15 ശതമാനം വരുന്ന ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് അധികാര ഭരണ മേഖലകളില്‍ 1.5 ശതമാനം പ്രാതിനിധ്യം നേടാനേ കഴിഞ്ഞിട്ടുള്ളൂ. എന്നാല്‍ അയല്‍രാജ്യമായ ബംഗ്ലാദേശില്‍ ഏഴ് ശതമാനം വരുന്ന ഹിന്ദു, ക്രൈസ്തവ, ജൈന, ബുദ്ധ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് നിയമനിര്‍മാണ ഉദ്യോഗ രംഗങ്ങളില്‍ 7.5 ശതമാനം പ്രാതിനിധ്യം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഈ വലിയ സാമൂഹ്യമാറ്റത്തിന് അവസര പരിസരം നിര്‍മിച്ചത് സമൂഹത്തിന്റെ പൊതുപരിച്ഛേദമായി വിലയിരുത്തപ്പെട്ടിട്ടുള്ളത് രാഷ്ട്രീയ സംഘടനകള്‍ തന്നെയാണ്.


കേരളത്തില്‍ ഇപ്പോള്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ പാരമ്യത്തിലാണ്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളിലെ ന്യൂനപക്ഷ പ്രാതിനിധ്യവും, അവസരവും, തെരഞ്ഞെടുപ്പ് രംഗത്തും വിലയിരുത്തി നോക്കണം. മതന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക ദലിത് വിഭാഗങ്ങള്‍ക്കും ജനാധിപത്യപ്രക്രിയയില്‍ ഇടപെടാനുള്ള അവസരം അനുവദിക്കാതെ അരികുവല്‍ക്കരിച്ചുനിര്‍ത്തി വിലപ്പെട്ട വോട്ടര്‍ എന്ന തലത്തില്‍ ഒതുക്കി നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്.


പട്ടികജാതി, പട്ടികവര്‍ഗ, വനിതാസംവരണം പഞ്ചായത്തീരാജ് നിയമത്തില്‍ വ്യവസ്ഥ ചെയ്തുവച്ചതുകൊണ്ട് മാത്രം സംവരണ മണ്ഡലങ്ങളില്‍ അത്തരം വിഭാഗങ്ങള്‍ക്ക് അവസരം ലഭിക്കുന്നുവെന്നത് ഒഴിച്ചുനിര്‍ത്തിയാല്‍ പ്രബുദ്ധ രാഷ്ട്രീയത്തിന്റെ അജന്‍ഡകളില്‍ എന്ത് പരിഗണനയാണ് അവര്‍ക്ക് ലഭിച്ചത്. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ യൂനിറ്റുതലം മുതല്‍ സംസ്ഥാനതലം വരെയുള്ള കമ്മറ്റികളിലെ ന്യൂനപക്ഷ പ്രാതിനിധ്യം പരിശോധിക്കപ്പെടണം. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവസരം നല്‍കിയ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളേയും പരിശോധിക്കണം. അവകാശപ്പെട്ടതിന്റെ പകുതിപോലും അവസരം ലഭിച്ചിട്ടില്ല. ഭരണ ഉദ്യോഗതലങ്ങളിലേക്കുള്ള വാതിലുകള്‍ അടച്ചു ന്യൂനപക്ഷങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയ രാഷ്ട്രീയ മേല്‍ജാതികളുടെ പിടിയില്‍നിന്നും കേരള രാഷ്ട്രീയം ഇപ്പോഴും മുക്തമായിട്ടില്ല.


രണ്ട് പുല്ലുകെട്ടുകള്‍ക്ക് ഇടയില്‍പ്പെട്ട കഴുത വിശന്ന് മരിക്കുകയേ ഉള്ളൂവെന്ന പേര്‍ഷ്യന്‍ പഴമൊഴിയുമായി ഇന്ത്യയിലെ അടിസ്ഥാനവര്‍ഗത്തിന്റെ അവസ്ഥയും ഈ വസ്തുതയും തമ്മില്‍ താരതമ്യം ചെയ്യാവുന്നതാണ്. പ്രബല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ അവസരം ലഭിക്കാതെ അടിസ്ഥാനവര്‍ഗം രാഷ്ട്രീയ മരണം അഭിമുഖീകരിക്കുകയാണ്. നിയമനിര്‍മാണ സഭകളിലും, ഉദ്യോഗങ്ങളിലും അവകാശപ്പെട്ടതിന്റെ പകുതി പോലും അടിസ്ഥാനവര്‍ഗത്തിന് നിഷേധിക്കാന്‍ സഹായകമായ സമീപനം സ്വീകരിച്ച ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ എങ്ങനെയാണ് ജനാധിപത്യ നൈതികതയെക്കുറിച്ച് സംസാരിക്കുക. ജനസംഖ്യാനുപാതിക പ്രാതിനിധ്യം സംഘടനാരംഗത്തും, അധികാരരംഗത്തും പരിഗണിക്കാത്ത ഒരുതരം മുന്നോക്ക രാഷ്ട്രീയ യജമാന നിലപാടുകള്‍ എന്തുകൊണ്ട് തിരുത്താന്‍ കഴിയുന്നില്ല. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് മതന്യൂനപക്ഷങ്ങളുടെ എത്ര പ്രതിനിധികള്‍ ഉണ്ട് ?. മത്സരരംഗത്ത് ഇപ്പോള്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം എത്ര ?. മേല്‍ ജാതികള്‍ക്കും, റോമന്‍ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ലഭിക്കുന്ന അവസരം എന്തുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് നിഷേധിക്കുന്നു. വോട്ടു ചെയ്യാനും ജാഥ വിളിക്കാനും, രാഷ്ട്രീയ കൂലിത്തൊഴിലാളികളായി ന്യൂനപക്ഷങ്ങളെയും ദലിത് പിന്നോക്ക വിഭാഗങ്ങളെയും ഉപയോഗപ്പെടുത്താന്‍ ശ്രമിക്കാത്ത എത്ര മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളാണ് കേരളത്തിലുള്ളത് ?.


ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ പാര്‍ട്ടി തലങ്ങളില്‍ അഴിച്ചുപണി നടത്താന്‍ ഇനിയും വൈകരുത്. സംഘടന പ്രതിനിധാനം ചെയ്യുന്ന മതനിരപേക്ഷ രാഷ്ട്രീയ പരിസര നിര്‍മാണങ്ങള്‍ക്ക് അനുയോജ്യമായ അവസരങ്ങള്‍ പാര്‍ട്ടിക്കകത്ത് വളര്‍ത്തിയെടുക്കണം. ന്യൂനപക്ഷങ്ങള്‍ക്ക് രാഷ്ട്രീയ അവസരങ്ങളും അധികാരങ്ങളും നിക്ഷേപിച്ചാല്‍ വലിയ അസ്വസ്ഥതകള്‍ രൂപപ്പെട്ടുവരും. രാജ്യത്തിന്റെ പൊതുവളര്‍ച്ചയെ അത് ബാധിക്കും. ഇന്ത്യയുടെ ഭാവിയെ ശോഭനമാക്കുന്ന സമീപനങ്ങള്‍ ആവണം സ്വീകരിക്കേണ്ടത്. ലോകത്ത് ഒരിടത്തും മതത്തിന്റെ പേരിലുള്ള വിഭജന മതില്‍ വളര്‍ത്താന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ശ്രമിക്കാറില്ല. വംശീയത ചില രാഷ്ട്രങ്ങളില്‍ രാഷ്ട്രീയ ആയുധമാണെങ്കിലും ഭ്രാന്തമായ വര്‍ഗീയത അപരിഷ്‌കൃതമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.


സ്ഥാനാര്‍ഥി നിര്‍ണയ ഘട്ടത്തില്‍ സവര്‍ണ ലോബിയാണ് മിക്കപ്പോഴും വിജയിക്കുന്നത്. സീറോ മലബാര്‍ സഭയില്‍ ഉള്ള ക്രൈസ്തവര്‍ക്കു അവസരം ലഭിക്കുമ്പോള്‍ പരിവര്‍ത്തിത മുക്കുവ വിഭാഗത്തില്‍പ്പെട്ട ലത്തീന്‍ സഭകള്‍ക്ക് വേണ്ടത്ര അവസരം ലഭിക്കാത്തതില്‍ നിലനില്‍ക്കുന്ന ഉന്നതജാതി മേല്‍ക്കോയ്മയുടെ താല്‍പര്യങ്ങളാണ് പ്രതിഫലിക്കുന്നത്. വോട്ടര്‍മാരുടെ മത മേല്‍ക്കോയ്മ നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്ന സ്ഥിതിവിശേഷം വടക്കേ ഇന്ത്യയുടെ ശാപമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേരളം അത് കടം കൊള്ളുകയാണ്. വര്‍ഗീയതയും, മതേതരത്വവും തമ്മില്‍ മത്സരം നടക്കുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജയസാധ്യത ജാതി അടിസ്ഥാനത്തിലാണെന്ന് തിരിച്ചറിയുന്നു. മാധ്യമങ്ങളും, പ്രചാരകരും കേരളത്തിന്റെ രാഷ്ട്രീയഗതി നിര്‍ണയിക്കുന്ന ആശയമായി ജാതീയത മികച്ച രീതിയില്‍ വളര്‍ത്തിക്കൊണ്ടുവന്നിട്ടുണ്ട്. സാംസ്‌കാരിക കേരളം വംശഹത്യയുടെ മുനമ്പിലാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാംസ്‌കാരിക നായകര്‍ ജാതീയതക്ക് സമ്പൂര്‍ണമായി കീഴടങ്ങിയ അവസ്ഥയാണ്. സെക്യുലറിസം ഇത്രയധികം ശ്വാസംമുട്ടിയ ഒരു കാലം കടന്നുപോയിട്ടില്ല.


തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് രംഗത്ത് പാര്‍ട്ടി അടയാളങ്ങളേക്കാള്‍ അധികം സ്വതന്ത്ര അടയാളങ്ങള്‍ സ്ഥാനം നേടിയത് പ്രാദേശിക വിചാരധാരകള്‍ സാമ്പ്രദായിക രാഷ്ട്രീയ ചിത്രങ്ങള്‍ക്ക് തിരുത്ത് ചിന്തിക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളും, എട്ട് കേന്ദ്രഭരണപ്രദേശങ്ങളും അധികമായി ചര്‍ച്ചചെയ്യുന്നത് വര്‍ഗീയതയും ജാതീയതയുമാണ്. കേരളത്തില്‍ 5,600 ആര്‍.എസ്.എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീവ്ര ഹിന്ദുത്വ വര്‍ഗീയതയും, മൃദുഹിന്ദുത്വ വര്‍ഗീയതയും ഒരു നാണയത്തിന് രണ്ട് വശങ്ങളാണ്. ഫലത്തില്‍ ന്യൂനപക്ഷങ്ങളെ ഇരുചിന്താധാരകളും അരികുവല്‍ക്കരിക്കുകയാണ്. നമ്മുടെ മിക്ക മാധ്യമങ്ങളും അധികമായി സംസാരിക്കുന്നതും, പ്രചരിപ്പിക്കുന്നതും വര്‍ഗീയതയാണ്. മൂന്ന് പതിറ്റാണ്ടുകള്‍ കൊണ്ട് ഫാസിസ്റ്റുകള്‍ വളര്‍ത്തിയെടുത്ത പ്രചാരണ അജന്‍ഡകള്‍ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിന്തുടരുകയാണ്.
മതേതര ജനാധിപത്യ ആശയങ്ങള്‍ പൊതുസമൂഹബോധത്തില്‍നിന്നു ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ ഭയാശങ്കയോടെ കാണണം. ജാതി- മത മതിലുകള്‍ ഉയര്‍ത്തി ജയിച്ചുകയറാന്‍ കഴിയുമെന്ന ധാരണ തിരുത്തണം. രാഷ്ട്രീയ പാര്‍ട്ടികള്‍ മതേതരവല്‍ക്കരണം ഉറപ്പാക്കണം. ജനാധിപത്യം മാനിച്ചുകൊണ്ട് പാര്‍ട്ടി അംഗത്വം നല്‍കി തെരഞ്ഞെടുപ്പുകള്‍ നടത്തണം. എല്ലാ ഘടകങ്ങളിലും ജനാധിപത്യ രീതിയിലുള്ള തെരഞ്ഞെടുപ്പുകള്‍ നടക്കണം. കമ്മ്യൂണിസത്തിന് സംഭവിച്ച ഏകാധിപത്യവും, മതേതര സംഘടനകള്‍ക്ക് സംഭവിച്ച നോമിനേഷന്‍ സമ്പ്രദായങ്ങളും നമ്മുടെ ജനാധിപത്യ ഭൂമികയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago