HOME
DETAILS
MAL
മണ്‍റോതുരുത്തിലെ സി.പി.എം പ്രവര്‍ത്തകന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലിസ്
backup
December 09 2020 | 10:12 AM
കൊല്ലം: മണ്‍റോ തുരുത്തില് ഹോം സ്റ്റേ ഉടമയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ തള്ളി പൊലിസ്.
മണിലാലിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടും എഫ്ഐആറും പറയുന്നത്. പ്രതി അശോകനും മണിലാലും തമ്മില്‍ തര്‍ക്കമുണ്ടായതായും റിപ്പോര്‍ട്ട് പറയുന്നു.
ഡിസംബര്‍ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മണ്‍റോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സി.പി.എം പ്രവര്‍ത്തകനായ മണിലാല്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബി.ജെ.പി പ്രവര്‍ത്തകനായ അശോകനെ പൊലിസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
കൊലപാതകവിവരം പുറത്തുവന്നതിനു പിന്നാലെ ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് സി.പി.എമ്മും മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."