മോദി സര്‍ക്കാരിന്റേത് രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമം: സഫര്‍ അഗ
കോഴിക്കോട്: മോദി സര്‍ക്കാരിന്റേത് ഭിന്നിപ്പിച്ചു ഭരിക്കല്‍ മാത്രമല്ല രാജ്യത്തെ വിഭജിക്കുക കൂടിയാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും നാഷനല്‍ ഹെറാള്‍ഡ് എഡിറ്റോറിയല്‍ മേധാവിയുമായ സഫര്‍ അഗ.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റായിരുന്ന ഹബീബ് റഹ്മാന്‍ അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹബീബ് റഹ്മാന്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്. വാജ്‌പേയി സര്‍ക്കാരിനെയും മോദിസര്‍ക്കാരിനെയും വിലയിരുത്തിയാല്‍ ആര്‍.എസ്.എസ് അജന്‍ഡയാണ് ഇപ്പോള്‍ നടപ്പാക്കുന്നതെന്ന് വ്യക്തമാകുമെന്ന് രാഷ്ട്രീയത്തില്‍ ന്യൂനപക്ഷങ്ങളുടെയും ദലിതുകളെയും പങ്കിനെ കുറിച്ചുള്ള പ്രഭാഷണം നിര്‍വഹിക്കവെ അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളും ദലിതുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് നൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹബീബ് റഹ്മാനെ പോലെയുള്ള യുവ നേതാക്കള്‍ കേരളത്തിനു മാത്രമല്ല മറ്റുസംസ്ഥാനങ്ങളിലും ഉയര്‍ന്നുവരേണ്ടതുണ്ട്. കേരളത്തിലെ മുസ്‌ലിംകള്‍ കൈവരിച്ച നേട്ടത്തിനു പിന്നില്‍ മുസ്‌ലിം ലീഗിന്റെ പങ്ക് വലുതാണ്. ഏതു രംഗത്ത് ശോഭിച്ചവരുടെ പട്ടികയെടുത്താല്‍ അതില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിംകള്‍ ഉള്‍പ്പെടുന്നുവെന്നത് രാജ്യത്ത് ഒരുപക്ഷേ കേരളത്തിനുമാത്രം അവകാശപ്പെടാവുന്ന അഭിമാനമാണ്.
ഉയര്‍ന്ന ജാതിക്കാരെ മാത്രം സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്നതോടെ ഭൂരിപക്ഷ വര്‍ഗീയതയെ വളര്‍ത്തി നേട്ടം കൊയ്യാനാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പി ശ്രമിക്കുന്നത്. യഥാര്‍ഥ ഫാസിസ്റ്റുകള്‍ ആരെന്ന് തിരിച്ചറിയാന്‍ കേരളത്തിലെ സി.പി.എമ്മിനു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ആസൂത്രിതമായ ഇത്തരം നീക്കങ്ങളെ ചെറുക്കാന്‍ രാഷ്ട്രീയത്തില്‍ ദലിതുകളും മുസ്‌ലിംകളും സജീവമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.എസ്.എഫിനെ കാംപസുകളില്‍ ജനകീയമാക്കിയത് ഹബീബ് റഹ്മാന്‍ ആണെന്ന് അനുസ്മരണ പ്രഭാഷണം നടത്തവെ എം.പി അബ്ദുസമദ് സമദാനി പറഞ്ഞു. എം.സി ഇബ്രാഹിം അധ്യക്ഷനായി. ടി.വി ഇബ്രാഹിം എം.എല്‍.എ, അഡ്വ. ടി.പി.വി കാസിം സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."