ടാങ്കുകള്‍ക്ക് ഓടാനായി, രാജ്യത്തെ ഏറ്റവും നീളമേറിയ പാലത്തിന്റെ ഉദ്ഘാടനം നാളെ- 10 points
1. രാജ്യത്തെ ഏറ്റവും നീളമേറിയ പാലം അസമിലെ ചൈനാ അതിര്‍ത്തിയില്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ധോല- സാധിയ എന്ന ഈ പാലത്തിന്റെ നീളം 9.15 കിലോമീറ്ററാണ്.
2. പാലം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നതോടെ അസമില്‍നിന്ന് അരുണാചല്‍പ്രദേശിലേക്കുള്ള ദൂരം നാലു മണിക്കൂറായി കുറയും. ബ്രഹ്മപുത്ര നദിക്കു കുറുകെയാണു പാലം നിര്‍മിച്ചിരിക്കുന്നത്.
3. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലം മുംബൈ ബാന്ദ്രവോര്‍ളി കടലിനു മുകളിലൂടെയുള്ള പാലമാണ്.
4. ഈ പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ നീളം കൂടുതലുണ്ട് ധോല-സാധിയ പാലത്തിന്. 2011ലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്.
5. സൈനിക ടാങ്കുകള്‍ക്ക് കൂടി സഞ്ചരിക്കാവുന്ന തരത്തിലാണ് പാലത്തിന്റെ നിര്‍മാണം. ഇതാദ്യമായാണ് ടാങ്കുകള്‍ക്ക് സഞ്ചരിക്കാനായി ഒരു പാതയൊരുക്കുന്നത്. പത്തു വര്‍ഷം മുന്‍പ് മന്‍മോഹന്‍ സിങാണ് പാലം നിര്‍മാണോദ്ഘാടനം നടത്തിയത്.
6. പ്രവര്‍ത്തിക്കുന്ന ഒരു വിമാനത്താവളവുമില്ലാത്ത അരുണാചല്‍ പ്രദേശിന് വലിയൊരു അനുഗ്രഹമായി പാലം മാറും. അസമിന്റെയും അരുണാചലിന്റെയും ഇടയിലുള്ള യാത്ര നാലു മണിക്കൂര്‍ വരെ കുറഞ്ഞുകിട്ടും.
7. 60 യുദ്ധ ടാങ്കുകള്‍ക്ക് നിരനിരയായി ഒന്നിച്ചു പോവാനാകും വിധത്തിലാണ് പാലത്തിന്റെ നിര്‍മാണം നടത്തിയിരിക്കുന്നത്.
8. 2011 ല്‍ നിര്‍മാണം തുടങ്ങിയ പാലത്തിന്റെ ചെലവ് 950 കോടി രൂപയാണ്.
9. നിലവില്‍ അസമിന്റെയും അരുണാചല്‍ പ്രദേശിന്റെയും ഇടയില്‍ ചെറിയൊരു റോഡുണ്ട്. എന്നാല്‍ ചൈനയുടെ സൈനിക നീക്കങ്ങളെ വെല്ലുവിളിക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ഈ റോഡ് ഉപയോഗിച്ച് എത്താന്‍ ബുദ്ധിമുട്ടാണ്. ഇതാണ് ടാങ്കുകള്‍ക്ക് പോകാന്‍ പാകത്തില്‍ പാലം നിര്‍മിക്കാന്‍ കാരണം.
10. അതിര്‍ത്തി സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതിനു വേണ്ടി 2015 ല്‍ പ്രഖ്യാപിച്ച 15,000 കോടി രൂപയുടെ പാക്കേജില്‍ നിന്നാണ് പദ്ധതിക്ക് ഫണ്ട് വിനിയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."